ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി ഭീമനടി കാലിക്കടവ് പാലം യാഥാർഥ്യമാവുകയാണ്. കിഫ്ബിയുടെ ബോഡ് യോഗം 3.78 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എം രാജഗോപാലൻ എം എൽ എ അറിയിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ നൽകിയ പദ്ധതി നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭീമനടി കാലിക്കടവ് പാലം. അതുകൊണ്ടുതന്നെ 2016-17വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പ്രവർത്തികൂടിയാണ് ഇത്. പാലം പ്രവർത്തിയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തീകരിച്ച് ഡിസൈനും, ഡി.പി.ആറും തയ്യാറാക്കിവന്നപ്പോൾ 2.40 കോടി രൂപമാത്രമേ ഈ പദ്ധതിക്ക് ആവശ്യമുള്ളൂ എന്ന സ്ഥിതി വന്നു.എന്നാൽ കിഫ്ബിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്ന പ്രവർത്തികൾ അന്തർദേശീയ നിലവാരത്തിലുള്ള പ്രധാന നിർമ്മാണ പ്രവർത്തികൾ ആയതുകൊണ്ടുതന്നെ 10 കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികൾ ഏറ്റെടുക്കേണ്ടതില്ലെന്ന കിഫ്‌ബിയുടെ നയപരമായ തീരുമാനമാണ് ഈ പാലം പ്രവർത്തി അനിശ്ചിതത്വത്തിൽ ആവാൻ കാരണം.പിന്നീട് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോ: ടി.എം. തോമസ് ഐസക്കുമായി ചർച്ച ചെയ്തതിനെ തുടർന്നു മണ്ഡലത്തിലെ മറ്റൊരു കിഫ്ബി പദ്ധതിയായ രാമൻചിറ പാലവുമായി ക്ലബ്ബ് ചെയ്തു നിർമ്മിക്കാമെന്ന് ധാരണയായി അതിന്റെ അടിസ്ഥാനത്തിൽ അതുമായി മുന്നോട്ടു പോയി.കിഫ്ബിയിൽ ഉൾപ്പെടുത്തിയ ഈ പാലം പ്രവർത്തി മുന്നോട്ടുകൊണ്ടുപോകൻ ഇത് അനിവാര്യമായിരുന്നു.എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇത് സാധ്യമാകാതെ വന്നു. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയുടെയും, കിഫ്‌ബി ചീഫ് എക്ക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ. എം. അബ്രഹാം ഐ എ എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഭാഗമായി പുതിയതായി കിഫ്ബി ഏറ്റെടുക്കാൻ തീരുമാനിച്ച പടന്ന തെക്കേക്കാട് പടന്നക്കടപ്പുറം പാലം, മാടക്കാൽ - തൃക്കരിപ്പൂർ കടപ്പുറം പാലം എന്നിവയുമായി ചേർത്ത് ഒരു ക്ലസ്റ്റർ ആയി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.പ്രസ്തുത പുതിയ പാലങ്ങളുടെ ഇൻവസ്റ്റിഗേഷൻ ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നതേയുള്ളു . ഇവയുടെ ഡിസൈനും, ഡി.പി. ആറും പൂർത്തീകരിച്ച് മൂന്നു പാലങ്ങളും ഒരുമിച്ച് നടപ്പിലാക്കാൻ കാത്തുനിന്നാൽ ഇനിയും കുറേ കൂടി കാലതാമസം വരാനിടയുള്ളതുകൊണ്ട്, ഈ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനമായി ഭീമനടി കാലിക്കടവ് പാലത്തിന് പാർട്ട് FS (Financial sanction) ന് ചേർന്ന കിഫ്ബിയുടെ ബോഡ് യോഗം അനുമതിനൽകുകയാണുണ്ടായത്. നേരത്തെയുള്ള 2.40 കോടി രൂപയുടെ ഡി.പി. ആർ. സർക്കാരിന്റെ റേറ്റ് റിവിഷന്റെ ഭാഗമായാണ് 3.78 കോടി രൂപയായിട്ടുള്ളത്. പലഘട്ടങ്ങളിലും ഈ പ്രദേശങ്ങളിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതാക്കളും, ജനപ്രതിനിധികളും, നാട്ടുകാരുമെല്ലാം പാലം യാഥാർഥ്യമാകാൻ എടുക്കുന്ന കാലതാമസത്തെ കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. അപ്പോഴെല്ലാം എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ പാലം യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതുമാണ്. അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.30 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ ഈ പാലത്തിന് 200 മീറ്റർ അപ്രോച്ച് റോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു ഭാഗങ്ങളിലും ഓരോ മീറ്റർ വീതം നടപ്പാതയും ഏഴ് മീറ്റർ വീതിയിൽ ടാറിങ്ങുമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
Post Top Ad
Wednesday, February 16, 2022

ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി ഭീമനടി കാലിക്കടവ് പാലം യാഥാർഥ്യമാവുന്നു
Tags
# കേരളം
Share This

About Maviladam Varthakal
കേരളം
Tags
കേരളം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment