സി.എം ഉസ്താദിന്റെ കൊലപാതകം സത്യം പുറത്തുവരുന്നത് വരെ നിയമ പോരാട്ടം തുടരും. സുബൈർ ദാരിമി അൽ ഖാസിമി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, February 16, 2022

സി.എം ഉസ്താദിന്റെ കൊലപാതകം സത്യം പുറത്തുവരുന്നത് വരെ നിയമ പോരാട്ടം തുടരും. സുബൈർ ദാരിമി അൽ ഖാസിമി

പടന്ന: കേരളം കണ്ട വലിയൊരു പണ്ഡിതന്റെ കൊലപാതകം നടന്നിട്ട് പണ്ട്രണ്ട് വർഷം പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് വലിയ പരാജയമാണെന്നും സത്യം പുലരും വരെ നിയമപരമായും ജനാതിപത്യ രീതിയിലും പോരാട്ടം തുടരുമെന്നും കാസർഗോഡ് ജില്ലാ SKSSF പ്രസിഡന്റ് സുബൈർ ദാരിമി അൽ കാസിമി പറഞ്ഞു. തൃക്കരിപ്പൂർ മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റി ഓരിമുക്ക് മേഖല ഓഫീസിൽ സംഘടിപ്പിച്ച സി.എം ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ മേഖല പ്രസിഡണ്ട് ഹാഷിം യു കെ അദ്ധ്യക്ഷത വഹിച്ചു.ചെറുവത്തൂർ റൈഞ്ച് സെക്രട്ടറി സഈദ് ദാരിമി പ്രാർത്ഥന നടത്തി. തൃക്കരിപ്പൂർ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഹാരിസ് അൽ ഹസനി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സി എം ഉസ്താദിന്റെ ജീവിതം പാണ്ഡിത്വവും വിനയവും നിറഞ്ഞതും ഏവർക്കും അനുകരിക്കാൻ പറ്റിയതുമായിരുന്നു.  സമുന്നയ വിദ്യാഭ്യാസത്തെ കുറിച്ച് പലരും ചർച്ച ചെയ്യുന്നതിന് വർഷങ്ങൾക്ക് മുൻപേ സി എം ഉസ്താദ് അത് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഗോള ശാസ്ത്രത്തിൽ ഉസ്താദിനോളം പണ്ഡിത്യമുള്ളവരെ ചൂണ്ടിക്കാണിക്കാൻ പ്രയാസമായിരുന്നു എന്നും ഹാരിസ് ഹസനി പറഞ്ഞു. അമീൻ കൂലേരി, അഷ്റഫ് മൗലവി മൂർന്നാട്,ജാബിർ അസ്ഹരി,റഷീദ് മൗലവി പടന്ന,റഹീം മാസ്റ്റർ തെക്കേക്കാട്,സലീൽ റബ്ബാനി,നാസർ മാവിലാടം, എം കെ എം അഷ്റഫ്, റബീഹ് ഗസാലി എന്നിവർ സംസാരിച്ചു. പരിപാടിയിൽ ശാഖ തല  മെമ്പർഷിപ്പ് ക്ലസ്റ്റർ കമ്മിറ്റി ഭാരവാഹികളെ ഏൽപ്പിച്ചു.  മേഖല സെക്രട്ടറി സാഹിർ മാവിലാടം സ്വാഗതവും ട്രഷറർ ഇംറാൻ അഞ്ചില്ലത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3