ന്യൂനപക്ഷ സ്കോളർഷിപ് ; സച്ചാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്ന് തൃക്കരിപ്പൂർ റെയ്ഞ്ച് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, August 7, 2021

ന്യൂനപക്ഷ സ്കോളർഷിപ് ; സച്ചാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്ന് തൃക്കരിപ്പൂർ റെയ്ഞ്ച്

തൃക്കരിപ്പൂർ: സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ അട്ടിമറിച്ചത് മുസ്‌ലിം സമൂഹത്തോടുള്ള  നീതികേടാണെന്നും ഇത് അനുവദിക്കാന്‍ സാധ്യമല്ലെന്നും  സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുകണമെന്നും മുന്നാക്ക പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുകയും സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം പിന്നാക്കം പോയവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന്  തൃക്കരിപ്പൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആവശ്യപ്പെട്ടു.ബീരിച്ചേരി മുനവ്വിറുൽ ഇസ്‌ലാം ബ്രാഞ്ച് മദ്റസയിൽ ചേർന്ന യോഗത്തിൽ സയ്യിദ് മുഹമ്മദ് ശഫീഖ് തങ്ങൾ അധ്യക്ഷനായി.മദ്റസാ മാനേജ്മെന്റ് സെക്രട്ടറി പി.കെ.സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ 2021-22 വർഷത്തെ ഭാരവാഹികളെ യോഗത്തിൽ തെരെഞ്ഞെടുത്തു.മാണിയൂർ അഹ്മദ് മൗലവി (പ്രസിഡന്റ്) എ.സി ഹാരിസ് അൽ ഹസനി (ജനറൽ സെക്രട്ടറി)എം അശ്റഫ് ഹാജി ബീരിച്ചേരി (ട്രഷറർ) സയ്യിദ് മുഹമ്മദ് ശഫീഖ് തങ്ങൾ,സി.അബ്ദുർറഹീം മൗലവി(വൈസ് പ്രസിഡന്റ്) ജലാലുദ്ദീൻ ദാരിമി , സുബൈർ ദാരിമി അൽ ഖാസിമി (ജോയിന്റ് സെക്രട്ടറി)പരീക്ഷ ബോർഡ്: ഇബ്രാഹിം അസ്അദി ബീരിച്ചേരി (ചെയർമാൻ)അബ്ദുൽ മജീദ് അസ്ഹരി,ടി.പി മുഹമ്മദ് മൗലവി, മുഹമ്മദ് മന്നാനി (വൈസ് ചെയർമാൻ)ക്ഷേമ ബോർഡ്: വി.പി കുഞ്ഞബ്ദുള്ള മധുരങ്കൈ(പ്രസിഡന്റ്)ഹാരിസ് സൈനി (സെക്രട്ടറി)ഇ.കെ ഉമർ മൗലവി (ട്രഷറർ)എസ്.കെ.എസ്.ബി.വി :അബ്ദുൾ ഗഫൂർ മൗലവി (ചെയർമാൻ)അബ്ദുസ്സലാം മൗലവി ചന്തേര (കൺവീനർ) ഹാരിസ് ഹസനി (സുപ്രഭാതം & ഐ.ടി കോർഡിനേറ്റർ)

No comments:

Post a Comment

Post Bottom Ad

1 3