സേവ് ഇന്ത്യ ദിനം - ധർണ്ണ സമരം സംഘടിപ്പിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, August 10, 2021

സേവ് ഇന്ത്യ ദിനം - ധർണ്ണ സമരം സംഘടിപ്പിച്ചു


 വലിയപറമ്പ: കെ.എസ്.കെ.ടി.യു ,കർഷ ക സംഘം, സി.ഐ.ടി.യു എന്നീ സംഘടനകൾ സംയുക്തമായി വലിയപറമ്പ പാലം പരിസരത്ത് സേവ് ഇന്ത്യാ ദിനം സംഘടിപ്പിച്ചു.മോഡി സർക്കാർ നീതി പാലിക്കുക, കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കം ഉപേക്ഷിക്കുക, വൈദ്യുതി സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കാർഷിക ഉല്പന്നങ്ങൾക്ക് 50% താങ്ങ് വില നിശ്ചയിച്ച് സംഭരിക്കുക, പെട്രോൾ - ഡീസൽ പാചകവാതകം അമിത വില കുറക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണാ സമരം പി.പി അമ്പുകുഞ്ഞിയുടെ അധ്യക്ഷതയിൽ കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം സി.വി.കണ്ണൻ ഉദ്ഘാടനം ചെയ്തു.കൊളങ്ങര മധു, രതീഷ് കുതിരുമ്മൽ, കെ.വി.സുരേന്ദ്രൻ, ഏ.വി.അശോകൻ, പി.വി.ലളിത എന്നിവർ അഭിവാദ്യമർപ്പിച്ചു. കൊളങ്ങര രാമൻ (CITU) സ്വാഗതവും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

1 3