മാവിലാക്കടപ്പുറം: മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂൾ സ്നേഹോത്സവം 2021 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കമായി. ആഗസ്ത് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി വിവിധ പരിപാടികളാണ് സ്നേഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഹിരോഷിമ ദിനത്തിൽ ഇതുവരെ ലോകത്ത് നടന്ന യുദ്ധങ്ങളിൽ മരിച്ചുവീണ കുഞ്ഞുങ്ങൾക്കുള്ള ശ്രദ്ധാഞ്ജലിയായി ഓർമ്മപ്പൂക്കൾ എന്ന പേരിൽ കടലാസു പൂക്കൾ നിർമ്മാണം, സ്നേഹദീപം തെളിക്കൽ, സ്നേഹ സന്ദേശ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.കുട്ടികളുടെ വീടുകളിൽ കുടുംബാംഗങ്ങളെല്ലാം ചേർന്നാണ് കുരുന്നുകൾക്ക് സ്നേഹാഞ്ജലി അർപ്പിച്ചത്.വീട്ടിലെ മുതിർന്നയംഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വീട്ടിൽ സ്നേഹദീപം തെളിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഏ.ജി.ഷംസുദ്ദീൻ, സീനിയർ അസിസ്റ്റൻ്റ് കെ.സുരേശൻ എന്നിവർ സംസാരിച്ചു. ആഗ: 8 ന് നടക്കുന്ന സ്നേഹ സദസ്സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.സി.എം.വിനയ ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തും.പ്രശ്നോത്തരി ,ഹ്രസ്വ ചലച്ചിത്രമേള, സ്നേഹഗീതങ്ങൾ ,പോസ്റ്റർ രചന,പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ ഇനിയുള്ള 3 ദിവസങ്ങളിലായി നടക്കും.
Post Top Ad
Saturday, August 7, 2021

Home
maviladam
മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം; സ്നേഹോത്സവത്തിന് തുടക്കമായി
മാവിലാക്കടപ്പുറം ഗവ: എൽ.പി.സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം; സ്നേഹോത്സവത്തിന് തുടക്കമായി
Tags
# maviladam
Share This

About Maviladam Varthakal
maviladam
Tags
maviladam
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment