മഹാകവി കുട്ടമത്തിന്റെ ഓര്‍മ്മദിനത്തില്‍ ഛായാചിത്രം അനാഛാദനം ചെയ്തു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, August 7, 2021

മഹാകവി കുട്ടമത്തിന്റെ ഓര്‍മ്മദിനത്തില്‍ ഛായാചിത്രം അനാഛാദനം ചെയ്തു

കേരളത്തിന്റെ വടക്കേയറ്റത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് ജീവിക്കുകയും സ്വാതന്ത്യത്തിനും മലയാള ഭാഷക്കും വേണ്ടിയും തൂലിക ചലിപ്പിക്കുകയും മഹാ കവിയായിരുന്നു കുട്ടമത്ത്. കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പെന്ന മഹാകവി കുട്ടമത്തിന്റെ ഓര്‍മ്മദിനത്തില്‍ കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഛായാചിത്രം അനാഛാദനം ചെയ്തു.  പ്രശസ്ത നിരൂപകനും ഗ്രന്ഥകാരനും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവുമായ ഇ.പി.രാജഗോപാലന്‍ അനാഛാദന കര്‍മ്മം നിര്‍വഹിച്ചു. കുട്ടമത്ത് സൂര്യാസ്തമയങ്ങള്‍ കണ്ട കുന്നിന്‍ നെറുകയില്‍ നില്‍ക്കുമ്പോഴുള്ള വൈകാരികതയെ സൂചിപ്പിച്ച് സംസാരിച്ച അദ്ദേഹം പുതു തലമുറ കരുതുന്നതുപോലെ  പഴമക്കാരനല്ല കുട്ടമത്തെന്നും മറിച്ച് ആധുനികനാണെന്നും പറഞ്ഞു. പുസ്തകശാലയുടെ ചുവരില്‍ കുട്ടികള്‍ക്ക് കവിയെ അറിയുന്നതിനാണ് അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ വ്യത്യസ്തമായ ഈ പരിപാടി നടത്തിയത്. വിദ്യാലയത്തിലെ മുന്‍ ചിത്രകലാ അധ്യാപകനായ സാജന്‍ ബിരിക്കുളമാണ് ചിത്രരചന നിര്‍വ്വഹിച്ചത്. വിദ്യാലയത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായി.  പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍, അധ്യാപകരായ ടി വി രഘുനാഥ് ,കെ.കൃഷ്ണന്‍ ,രമേശന്‍ പുന്നത്തിരിയന്‍, എം മുഹമ്മദ് കുഞ്ഞി, സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

1 3