തുരുത്തി: കാര്‍ഷിക സംസ്കൃതിയുടെ തിരുശേഷിപ്പായ് ക്ഷേത്രങ്ങളിലും തറവാടുകളിലും നിറയുത്സവം നടന്നു. കർക്കിടകം ഇരുപത്തിഞ്ചിനാണ് ഈ ചടങ്ങ് നടക്കാറ്. പഴയ കാലത്ത് ജാതിമത ഭേദമന്യേ എല്ലാ വീടുകളിലും കൊയ്ത്തുല്‍സവത്തിനു മുന്നോടിയി നിറ (നൊറ ) ദിവസം ആചരിക്കാറുണ്ട് . കാര്‍ഷിക സമ്പലദ്സമൃദ്ധിക്ക് വേണ്ടിയാണ് നിറ ആചരിക്കുന്നത് എന്ന് പഴമക്കാര്‍ പറയുന്നു. മുമ്പ് എല്ലാ വീടുകളിലും ഇത് ആചരിക്കാറുണ്ട് എന്നാല്‍ ഇന്ന് ക്ഷേത്രങ്ങളിലും തറവാട് വീടുകളിലും മാത്രമായി ഒതുങ്ങി. പ്രകൃതിയുമായി ഇഴകിജീവിച്ച പുര്‍വികരുടെ ഓര്‍മപെടുത്തല്‍ കൂടിയാണ് ഈ ചടങ്ങ്. പതിമൂന്നോളം ഇലകള്‍ ഉപയോഗിച്ചാണ്
'നിറകെട്ട് ' ഉണ്ടാക്കേണ്ടത്. ആല്‍, അരയാല്‍, മാവില, പ്ളാവില, നെല്ലി ,കായല്‍, വട്ടപ്പലം, കാഞ്ഞിരം , വെള്ളിയില മൂന്ന് വള്ളികള്‍ എന്നറിയപ്പെടുന്ന കൊടുവള്ളി, പൊലിവള്ളി, സൂത്രവള്ളി, എന്നിവയില്‍ നെല്‍കതിര്‍ പൊതിഞ്ഞ് വീടിന്‍റെ തൂണുകളിലും കിണറിനും പാന്തം (ഓലമടലിന്‍റെ ഒരുഭാഗം)
ഉപയോഗിച്ച് കെട്ടിവെക്കുന്നതാണ് ചടങ്ങ്.
ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ ആചാര സ്ഥാനികരുടെയും കമ്മിറ്റിക്കാരുടേയും വാല്യക്കാരുടേയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുനിറയുത്സവം നടന്നു.
No comments:
Post a Comment