ചിത്രരചനാ മത്സരം സംഘടിപ്പിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, August 10, 2021

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു


 ചെറുവത്തൂർ: സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്  ചിരസ്മരണ എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചെറുവത്തൂർ പഞ്ചായത്ത് തല മത്സരം ജി എച്ച് എസ് എസ്  കുട്ടമത്തിൽ നടന്നു. പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്ക് ആയിരുന്നു മത്സരം നടത്തിയത്. കയ്യൂർ സമരം എന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രരചനാ മത്സരത്തിന് പ്രിൻസിപ്പാൾ സുമതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്ക ത്തിന്റെ അധ്യക്ഷതയിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള  പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി എസ് ബിജുരാജ്  സർ, പി ഇ സി കൺവീനർ മാധവൻ മാസ്റ്റർ, എച്ച്. എം ഇൻചാർജ്  കെ കൃഷ്ണൻ മാസ്റ്റർ പിടിഎ പ്രസിഡന്റ് എം രാജൻ എന്നിവർ സംസാരിച്ചു. സി ആർ സി സി സയന നന്ദി പറഞ്ഞു. സ്പെഷലിസ്റ്റ് അധ്യാപകരായ  പ്രഭാകരൻ, സരിത, ശ്രീജ, സജിന  എന്നിവർ പങ്കെടുത്തു.


No comments:

Post a Comment

Post Bottom Ad

1 3