കാഞ്ഞങ്ങാട് : സേവന മേഖലയിൽ അജാനൂർ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ലയൺസ് ഡിസ്ട്രിക്റ്റ് മുൻ ഗവർണർ ഡോ: ഒ.വി. സനൽ അഭിപ്രായപ്പെട്ടു. സേവന- സഹായ - ജീവകാരുണ്യ മേഖലകളിൽ ലയൺസ് പ്രസ്ഥാനം വിഭാവനം ചെയ്യുന്ന പരിപാടികളും പദ്ധതികളും നടത്തി ലയൺസ് ഡിസ്ട്രിക്ടിൽ പോയിന്റ് അടിസ്ഥാനത്തിൽ അഞ്ചാമത് എത്തിയ അജാനൂർ ലയൺസ് ക്ലബ്ബിന്റെ വിജയാഘോഷ ദിനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയൺസ് ഇന്റർനാഷണലിൽ കഴിഞ്ഞ വർഷക്കാലത്ത് ഏറ്റവും കൂടുതൽ പേരിലേയ്ക്ക് സേവനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ക്ലബ്ബുകളിൽ ഒന്നാണ് അജാനൂർ ലയൺസ് ക്ലബ്ബ്. കൂടാതെ കോവിഡിനെ തുടർന്ന് നാട്ടിലേയ്ക്ക് വരാനാകാതെ ബുദ്ധിമുട്ടുന്ന പ്രവാസികളായ ഇരുപത് പേർക്ക് വിമാന ടിക്കറ്റ്, അമ്പലത്തറ സ്നേഹാലയത്തിൽ 52 കട്ടിലുകളും കിടക്കയും, പാവപ്പെട്ട പ്രമേഹ രോഗികളായവർക്ക് 100 ഗ്ലൂക്കോമീറ്റർ, കൈ-കാൽ നഷ്ടപ്പെട്ട പത്ത് പേർക്ക് കൃത്രിമ കൈ-കാൽ വിതരണം, ജില്ലാ - താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കോൺസൺന്റേറ്റർ, പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി, മൊബൈൽ, ടാബ് ലെറ്റ് എന്നിങ്ങനെയുള്ള സേവന-സഹായങ്ങൾ ചെയ്താണ് കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ടിൽ ക്ലബ്ബ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് അഷറഫ് എം.ബി. മൂസ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗവർണർ ഡോ: ഒ.വി. സനൽ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്, ഡിസ്ട്രിക്ട് ട്രഷറർ കെ.വി.രാമചന്ദ്രൻ, ടൈറ്റസ് തോമസ്, പ്രശാന്ത് .ജി.നായർ, വി.വേണുഗോപാൽ, ദീപക് ജയറാം, സെക്രട്ടറി കെ.വി. സുനിൽ രാജ്, ഹസ്സൻ യാഫ എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം ഡയറക്ടർ കെ.കെ അബ്ദുൾ റഹ്മാൻ സ്വാഗതവും ട്രഷറർ സി.പി. സുബൈർ നന്ദിയും പറഞ്ഞു.
2021 -'22 വർഷത്തെ പുതിയ ഭാരവാഹികളായി അഷറഫ് എം.ബി. മൂസ (പ്രസിഡന്റ്), കെ.വി സുനിൽ രാജ് (സെക്രട്ടറി), സി.പി സുബൈർ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
No comments:
Post a Comment