കരിപ്പൂർ: നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്. 21 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തം. കേരളത്തിലെ ഏറ്റവും വിലയ വിമാന അപകടത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 7 ന് കരിപ്പൂർ സാക്ഷിയായത്. അപകടത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു വിമാന ദുരന്തം. 84 യാത്രക്കാരുമായി ദുബായിൽനിന്ന് പറന്നിറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗം പത്താം നമ്പർ റൺവേയിലാണ് ലാൻഡിങ്ങിന് അനുമതി നൽകിയത്. വിമാനം 13–ാം റൺവേയിലാണ് ലാൻഡ് ചെയ്തത്. കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷതേടി ജന്മനാട്ടിലേക്ക് അഭയം തേടി പുറപ്പെട്ടവരാണ് യാത്രികർ. പ്രതീക്ഷകളും, സ്വപ്നങ്ങളുമായി 184 പേർ, കൂടെ 6 ജീവനക്കാരും. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ്പ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളർന്നു. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേർ മരിച്ചു. 122 പേർക്ക് പരിക്കേറ്റു.
Post Top Ad
Saturday, August 7, 2021

തകർന്ന സ്വപ്നങ്ങൾക്ക് ഒരാണ്ട് ; കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് ഒരു വയസ്സ്
Tags
# NEWS DESK
Share This

About Maviladam Varthakal
NEWS DESK
Tags
NEWS DESK
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment