പിലിക്കോട്: പിലിക്കോട് ഗവ: വെൽഫേർ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധക്കെടുതികളിൽ രക്തസാക്ഷികളായ ലോകമെമ്പാടുമുളള കുരുന്നുകൾക്ക് ആദരാഞ്ജലികളർപ്പിച്ച് പിലിക്കോട് വയലിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ദീപം തെളിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം കെ. ഭജിത്ത് നിർവ്വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് വി എം ഷാജി അധ്യക്ഷനായിരുന്നു. ടി.പ്രദീപ് സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പാവക്കൂട്ടം നിർമാണക്കളരിക്ക് പ്രമോദ് അടുത്തില, മധു പാല എന്നിവർ നേതൃത്വം നൽകി.പ്രഥമാധ്യാപകൻ കെ വി രാമചന്ദ്രൻ ,എസ് മഹേഷ് കുമാർ, അനൂപ് കുമാർ കല്ലത്ത് എന്നിവർ സംസാരിച്ചു.സ്കൂളിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ പാവനാടകം ' വെള്ളക്കൊറ്റികൾ 'യൂ ട്യൂബ് വഴി പ്രകാശനം ചെയ്തു.
Post Top Ad
Tuesday, August 10, 2021

Home
KASARAGOD
PILIKKOD
ഹിരോഷിമ - നാഗസാക്കി ദിനാചരണം യുദ്ധങ്ങളിൽ മരിച്ചു വീണവർക്ക് സ്നേഹാഞ്ജലിയൊരുക്കി കുട്ടിക്കൂട്ടം
ഹിരോഷിമ - നാഗസാക്കി ദിനാചരണം യുദ്ധങ്ങളിൽ മരിച്ചു വീണവർക്ക് സ്നേഹാഞ്ജലിയൊരുക്കി കുട്ടിക്കൂട്ടം
Tags
# KASARAGOD
# PILIKKOD
Share This

About Maviladam Varthakal
PILIKKOD
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment