ചെറുവത്തൂർ: പാഴ് വസ്തുക്കളിൽ ആവണിയുടെ കരസ്പർശമേറ്റാൽ മതി.അതിന് ജീവൻ്റെ തുടിപ്പുണ്ടാകാൻ. കിട്ടുന്ന പാഴ് വസ്തുക്കൾ എന്തുമാകട്ടെ അതിൽ മനോഹരമായ രൂപങ്ങൾ ഒരുക്കി പിലിക്കോട് എരവിലെ എ.പി.ആവണിയാണ് ശ്രദ്ധേയയാകുന്നത്.
പേപ്പർ ക്രാഫ്റ്റ്, മുത്ത് കോർക്കൽ എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.ചകിരി, ചിരട്ട, കുപ്പി ,തെർമ്മോകോൾ, പേപ്പർ എന്നിവ കൊണ്ടാണ് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നത്.പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ: ഹയർ സെക്കൻ്ററിയിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ് ആവണി. അധ്യാപക ദമ്പതികളായ കെ. ജയചന്ദ്രൻ - എ.പി.സുജിത എന്നിവരുടെ മകളാണ്.
സബ് ജില്ലാ തലത്തിലും ,ജില്ലാതലത്തിലും നിരവധി തവണ സമ്മാനാർഹയായിട്ടുണ്ട്. അനിയത്തി അനോമിയും ആവണിയുടെ പാത പിൻതുടർന്ന് പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണത്തിൽ ശ്രദ്ധേയയാണ്.
No comments:
Post a Comment