കാഞ്ഞങ്ങാട്: പ്രാദേശീക മാധ്യമപ്രവർത്തകരെ സാംസ്‌കാരികക്ഷേമനിധിയിൽ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ടവിഷയങ്ങൾ മുഖ്യ മന്ത്രിയുടെ പരിഗണനയിലാണെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു എല്ലാ വിഭാഗത്തിൽപെട്ടവർക്കും സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പിലാക്കണമെന്നാണ് സർക്കാർ നയം. കേരളാറിപ്പോർട്ടഴ്‌സ് ആന്റ് മീഡിയാപേഴ്‌സൺ യൂണിയർ(കെആർഎംയു) ജില്ലാപ്രസിഡന്റ് ടികെ നാരായണൻ, ജനറൽ സെക്രട്ടറി എ വി സുരേഷ് കുമാർ എന്നിവർ മന്ത്രിക്കു നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. .എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, സിഎച്ച് കുഞ്ഞമ്പു എം രാജഗോപാലൻ സാംസ്‌കാരിക പ്രവർത്തകരായ പി അപ്പുക്കുട്ടൻ, സിഎം വിനയചന്ദ്രൻ , ജയചന്ദ്രൻകുട്ടമത്ത് എന്നിവർക്കൊപ്പമാണ് കാഞ്ഞങ്ങാട് റസ്‌റ്റ് ഹൗസിൽ വെച്ച് മന്ത്രിക്ക് നിവേദനം നൽകിയത്.സംഘടനയുടെ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ചേർന്ന പ്രാദേശിക മാധ്യമ പ്രവർത്തകർ ഇ ക്ഷേമ നിധിയിൽ അംശാദായം അടച്ചുവരികയാണ്. സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 ധനസഹായവും അംഗങ്ങൾക്കു ലഭിച്ചുവരുന്നുമുണ്ട്.
സംസ്ഥാനത്ത് യൂനിയൻ ജില്ലകൾ തോറും വ്യാപകമായ പ്രചരണപ്രവർത്തനങ്ങൾ നടത്തി പ്രാദേശിക മാധ്യമ പ്രവർത്തകരെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളാക്കി ചേർത്തു വരികയാണ്. ഇതിനിടയിലാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ സാംസ്‌കാരകിക ക്ഷേമനിധിൽ അംഗങ്ങാക്കാമെന്ന സർക്കാറിന്റെ പ്രഖ്യപാനമുണ്ടാകുന്നത്. ഇത് ആശയ കുഴപ്പങ്ങൾക്കിടയാക്കിയിരിക്കുകയാണ്. ഇതിൽ വ്യക്‌തത വരുത്തി നേരത്തെ അസംഘടിത സാമൂഹ്യ സുരക്ഷാപദ്ധതിയിൽ അംഗങ്ങളായ –-പത്ര ദൃശ്യ ഡിജിറ്റിൽ മാധ്യമ രംഗത്തെ മുഴുവനാളുകളെയും മുൻകാലപ്രാബല്യത്താടെ സാംസ്‌കാരികക്ഷേമനിധയിൽഅംഗങ്ങളാക്കുനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
No comments:
Post a Comment