ചെറുവത്തൂർ : ചെറുവത്തൂർ റെയിൽവേ സ്റ്റേഷനോട് റെയിൽവേ അധികൃതർ കാണിക്കുന്ന അവഗണനയക്കും നിഷേധാത്മക നിലപാടിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പരശുരാം എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുക,വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ നിർത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കുക,മെമു സർവീസ് മംഗലാപുരം വരെ നീട്ടുക,സ്റ്റേഷനിൽ ബുക്കിംഗ് ക്ലർക്കിനെ നിയമിക്കുക,ടോയ്‌ലറ്റ് സൗകര്യംഏർപ്പെടുത്തുക,പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നീട്ടി നിർമ്മിക്കുക,സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണാ സമരം സംഘടിപ്പിച്ചത്.മേൽ പറഞ്ഞ കാര്യങ്ങളിൽ അനുകൂല നടപടിയെടുക്കാതെ ഇനിയും നിഷേധ നിലപാട് സ്വീകരിച്ചാൽ ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതുവരെ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് ധർണ സമരത്തിൽ പ്രഖ്യാപനം നടത്തി.
ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ വി സുധാകരൻ,വി നാരായണൻ, മലപ്പിൽ സുകുമാരൻ,കെ ബാലകൃഷ്ണൻ, കെ കേളൻ,എം വി പത്മനാഭൻ, ഡോ: കെ വി ശശിധരൻ,ടി പത്മനാഭൻ മാസ്റ്റർ,സത്യനാഥൻ പത്ര വളപ്പിൽ,മുട്ടത്ത് രാഘവൻ വിനോദ് അച്ചാംതുരുത്തി,ഹംസൻ പയ്യങ്കി, പത്താനത്ത് കൃഷ്ണൻ,പി വി ബാലകൃഷ്ണൻ, ജയപ്രകാശ് മയിച്ച, സി. ചിത്രകാരൻ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ കെ കുമാരൻ മാസ്റ്റർ സ്വാഗതവുംഎം പി ജയരാജൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment