പയ്യന്നൂർ: എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസോടെ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു.കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ പയ്യന്നൂർ മേഖലയിലെ അംഗവും ചന്ദ്രിക ലേഖകനുമായ കെ.കെ.അഷ്റഫിന്റെ മകൾ കെ.ഫാത്തിമയെയാണ് ഭവനത്തിലെത്തി അനുമോദിച്ചത്.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മേഖല പ്രസിഡന്റ് രജീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ ഉപഹാര സമർപ്പണം നടത്തി. കോറോണ വ്യാപനത്തിൽ വിദ്യാഭ്യാസരംഗം വിവരണാതീതമായ
പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും രക്ഷിതാക്കളും അധ്യാപകരും സർക്കാരും നൽകിയ ആത്മവിശ്വാസമാണ് മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ സഹായിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ജില്ലാ സെക്രട്ടറി പീറ്റർ ഏഴിമല, മേഖല സെക്രട്ടറി എം.പ്രജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം പി.വിനീഷ എന്നിവർ സംസാരിച്ചു.
No comments:
Post a Comment