ചെറുവത്തൂർ കണ്ണങ്കൈ നാടകവേദിയും വനിതാ കൂട്ടായ്മയുടെയും നേതൃത്വത്തിൽ കുട്ടമത്ത് ഹൈസ്കൂളിൽ നിന്നും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്തോളം വിദ്യാർത്ഥികളെ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി രാഘവൻ ഉപഹാരവും ക്യാഷ് പ്രൈസും നൽകി അനുമോദിച്ചു.
ചടങ്ങിൽ വനിതാ കൂട്ടായ്മ പ്രസിഡന്റ് സീമ കൃഷ്ണൻ, പ്രശസ്ക്ത സിനിമ-നാടക നടൻ കണ്ണങ്കൈ കുഞ്ഞിരാമൻ, വനിതാ കൂട്ടായ്മ സെക്രട്ടറി ഗൗരി രാജൻ, വി.വി തങ്കമണി, കെ. പ്രിയേഷ്, നാടകവേദി സെക്രട്ടറി എം. രാഗേഷ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment