വലിയപറമ്പ : വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷനും, ആർ ടി പി സി ആർ, ആന്റിജൻ. ടെസ്റ്റുകൾക്ക് നിലവിലുള്ള രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നിൽ മാത്രമാണ് സൗകര്യമുള്ളത്. അതും നാമമാത്രമായ സൗകര്യങ്ങൾ മാത്രമാണുള്ളത് തൊട്ടടുത്ത പഞ്ചായത്തകളിൽ സൗകര്യങ്ങളും, വാക്സിനേഷൻ അളവും കൂടുതലുണ്ടെങ്കിലും വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ വേണ്ടത്ര ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത് ഈ രീതിയിൽ മുന്നോട്ട് പോയാൽ വാക്സിനേഷൻ മുഴുവൻ ആളുകളിലേക്കും എത്തിക്കാൻ നീണ്ട കാലയളവ് വേണ്ടി വരുമെന്നും ആയതിനാൽ വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകാൻ സൗകര്യമൊരുക്കാനും, മാവിലാകടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാക്സിനേഷൻ, ആർ ടി പി സി ആർ, ആൻ്റിജൻ ടെസ്റ്റുകൾക്കും ആവശ്യമായ സൗകര്യം ഒരുക്കണമെന്നും വലിയപറമ്പ ഗ്രാമപഞ്ചായത്ത് മുൻ വൈ: പ്രസിഡണ്ടും നിലവിലെ ഒന്നാം വാർഡ് മെമ്പറുമായ എം.അബ്ദുൾ സലാം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Post Top Ad
Sunday, July 18, 2021

Home
മാവിലക്കടപ്പുറം
മാവിലാകടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷന് സൗകര്യമേർപ്പെടുത്തണം ; എം.അബ്ദുൾ സലാം
മാവിലാകടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷന് സൗകര്യമേർപ്പെടുത്തണം ; എം.അബ്ദുൾ സലാം
Tags
# മാവിലക്കടപ്പുറം
Share This

About Maviladam Varthakal
മാവിലക്കടപ്പുറം
Tags
മാവിലക്കടപ്പുറം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment