നിലവില്‍ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നത്. ബഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കോടതിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നു. ജനങ്ങള്‍ക്ക് കോടതി നടപടികള്‍ നേരിട്ട് കാണാന്‍ കഴിയാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.
ലൈവ് സ്ട്രീമിങ്ങ് ഏര്‍പ്പെടുത്തുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കോടതി നടപടികള്‍ ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞാല്‍ അവയെക്കുറിച്ചും ജഡ്ജിമാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെക്കുറിച്ചും അവര്‍ക്ക് നേരിട്ട് വിവരം ലഭിക്കും. എന്നാല്‍ അതീവ ജാഗ്രതയോടെ വേണം ഈ നടപടി സ്വീകരിക്കാന്‍. പലപ്പോഴും തത്സമയ സംപ്രേഷണം ഇരുതല മൂര്‍ച്ചയുള്ള വാളായി മാറാനും സാധ്യതയുണ്ട്. ന്യായാധിപന്മാരെ അത് കടുത്ത സമ്മര്‍ദ്ദത്തിലാക്കാം. പൊതുജന മധ്യത്തിലുണ്ടാകുന്ന സംവാദങ്ങള്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണം.
അതേസമയം അഭിഭാഷകര്‍ കക്ഷികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ഥിതിവിശേഷം ഇതുമൂലം ഉണ്ടാകാം. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സുതാര്യത വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.
No comments:
Post a Comment