![]() |
ചെറുവത്തൂര്‍ : കോവിഡ് കാലത്ത് അടച്ചുപൂട്ടലിന്റെ വീര്‍പ്പുമുട്ടലിനിടയില്‍ പേപ്പര്‍ പേന നിര്‍മാണത്തിലാണ് ചന്ദന. കുട്ടമത്ത് ഗവ :ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചുമിടുക്കി.ചെറുവത്തൂര്‍ ബി ആര്‍ സി യുടെ കീഴില്‍ ഒരാഴ്ച കാലം നടന്നിരുന്ന നിര്‍മാണകളരിയില്‍ പങ്കാളിയായിരുന്നു .അതിലൂടെ പേപ്പര്‍ പേന നിര്‍മാണം പഠിച്ചിരുന്നു.ഇന്ന് നൂറോളംപേപ്പര്‍ പേനകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്ക് വന്‍ വിപത്താണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെയുള്ള ഒരു പ്രതിരോധ പോരാട്ടമാണ് പേപ്പര്‍ പേന നിര്‍മ്മാ ണം.മുന്‍വര്‍ഷം ടിക്കറ്റ് മെഷീന്‍ പ്ലാസ്റ്റിക് റോളര്‍ ശേഖരണ ത്തിലൂടെ മാതൃക കാട്ടിയിരുന്നു കെ.ചന്ദന. ചെറുവത്തൂര്‍ കണ്ണം കുളത്തെ ചന്ദ്രന്‍ സുജിത ദമ്പതികളുടെ മകളാണ്. ഇതേ സ്‌കൂളില്‍ പത്താം ക്ലാസ്സ് പഠിക്കുന്ന ശ്രീലക്ഷ്മി ഏക സഹോദരിയാണ്.
No comments:
Post a Comment