ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ഇത്തവണ ഓണക്കിറ്റിൽ എന്തൊക്കെ? - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, July 24, 2021

ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ഇത്തവണ ഓണക്കിറ്റിൽ എന്തൊക്കെ?

13 തരം സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നത്. ഏകദേശം 440 റോപ്പയുടെ സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. സാധനങ്ങൾ കിറ്റാക്കി എത്തിക്കുന്നത് ഉൾപ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റും വിതരണം ചെയ്യുന്ന റേഷൻ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷൻ നൽകാനാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോ നൽകിയിരിക്കുന്ന ശുപാർശ ലിസ്റ്റ് പ്രകാരം സാധനങ്ങൾ ഇട്ട് നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചിയുൾപ്പടെ സാധനങ്ങൾ ഇവയാണ്.

സേമിയ ( 18 രൂപയുടെ ഒരു കവർ )
മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ 106 രൂപ)
പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
തേയില (100 ഗ്രാം 26.50 രുപ)
സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)
മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)
ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)
ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)

No comments:

Post a Comment

Post Bottom Ad

1 3