ഇന്ന് 14 ജില്ലകളിലും യെല്ലോ അലേർട്ട് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, July 25, 2021

ഇന്ന് 14 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ്.

ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.

തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

No comments:

Post a Comment

Post Bottom Ad

1 3