കാസർഗോഡ്: പൊതുമേഖലയിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കാസറഗോഡ് ഓക്സിജൻ പ്ലാൻ്റിൻ്റെ ടെണ്ടർ നടപടി തുടങ്ങി. ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആണ് പദ്ധതി. ഇ ടെണ്ടർ വഴിയാണ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുന്നത്. മെയ് 27 ആണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയ്യതി. പ്ലാൻ്റിൻ്റെ സിവിൽ പ്രവൃത്തികൾ നിർമ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജർ ആണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ'. പ്ലാൻ്റ് എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം.അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ല കളക്ടർ ഡോ: ഡി സജിത് ബാബു, കെ ഡി പി സ്പെഷഷൽ ഓഫീസർ ഇ പി രാജമോഹൻ, സി പി സി ആർ ഐ സീനിയർ സയിൻ്റിസ്റ്റ് ഡോ.സി തമ്പാൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ, ഫിനാൻസ് ഓഫീസർ കെ സതീശൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്കുമാർ എന്നിവർ പങ്കെടുത്തു.
Post Top Ad
Sunday, May 9, 2021

കാസറഗോഡ് ഓക്സിജൻ പ്ലാൻ്റ്- ടെണ്ടർ നടപടി ആരംഭിച്ചു
Tags
# KASARGOD
Share This

About Maviladam Varthakal
KASARGOD
Tags
KASARGOD
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment