മാവിലാക്കടപ്പുറം: കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി വലിയപറമ്പ് പഞ്ചായത്തിൽ വാഹന നിയന്ത്രണമടക്കമുള്ള നടപടികളുമായി ജാഗ്രതാ സമിതികൾ സജീവമായി രംഗത്തിറങ്ങി. ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതുകൊണ്ട് മാവിലാക്കടപ്പുറം, വലിയപറമ്പ് പാലങ്ങളിൽ നിന്ന് ബീച്ചിലേക്കുള്ള യാത്രക്കാരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.ഇതോടൊപ്പം ഗൃഹസന്ദർശനം, കടകൾ കയറിയുള്ള ബോധവത്കരണം, വാക്സിനേഷൻ പ്രചരണം തുടങ്ങിയ പ്രവർത്തനങ്ങളും ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.ഒന്നാം വാർഡ് ജാഗ്രതാ സമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം എം.അബ്ദുൾ സലാം അധ്യക്ഷനായി.മാവിലാക്കടപ്പുറം പാലത്തിൽ നടന്ന ബോധവത്കരണ പ്രവർത്തനത്തിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ഡ്യാല, മെമ്പർ എം.അബ്ദുൾ സലാം, കോവിഡ് 19 ഒന്നാം വാർഡ് നോഡൽ ഓഫീസർ എം.രാജേഷ്, ലെയ്സൺ ഓഫീസർ ഇ. മിനി,പോലീസ് ഉദ്യോഗസ്ഥർ, ജാഗ്രതാ സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിലും നിയന്ത്രണം തുടരുമെന്ന് ജാഗ്രതാ സമിതി അറിയിച്ചു.
Post Top Ad
Sunday, April 18, 2021

കോവിഡ് നിയന്ത്രണം: വലിയപറമ്പ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
Tags
# മാവിലാടം
Share This

About Maviladam Varthakal
മാവിലാടം
Tags
മാവിലാടം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment