തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ കേരളത്തില്‍ താമസിക്കുന്ന കാലയളവില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ഉത്തരവില്‍ പറയുന്നു.
Post Top Ad
Sunday, April 18, 2021

Home
തിരുവനന്തപുരം
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം
Tags
# തിരുവനന്തപുരം
Share This

About Maviladam Varthakal
തിരുവനന്തപുരം
Tags
തിരുവനന്തപുരം
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment