കാസർകോട്: ജെ സി ഡാനിയൽ പുരസ്‌കാരം ബെസ്റ്റ് പെർഫോമർ അവാർഡ് മാസ്റ്റർ മൽഹാറിന്. നെല്ലിക്കാൽ ദേവസ്വം പബ്ലിക് സ്കൂൾ കാസർകോട് മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂന്ന് വയസ്സ് മുതൽ സംഗീതം അഭ്യസിച്ചു വരുന്നു. പ്രശാന്ത് മാസ്റ്റർ നീലേശ്വരം ആണ് ഗുരു. കർണാടക സംഗീതത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം കച്ചേരികൾ അവതരിപ്പിച്ചു വരുന്ന, സിനിമ സംഗീത സംവിധായകനായും നടനായും, കാർഷിക സർവ്വകലാശാലയിൽ പ്രൊഫസറുമായ ഡോ. ശ്രീവത്സൻ ജെ മേനോനാണ് മൽഹാറിനെ എഴുത്തിനിരുത്തിയത്.നന്നേ ചെറുപ്പം മുതൽ സംഗീതത്തോട് താല്പര്യവും കൈതപ്രം വിശ്വനാഥൻ മാസ്റ്ററുടെ കീഴിൽ സംഗീതപഠനം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രശാന്ത് മാസ്റ്ററുടെ കീഴിൽ ഇപ്പോഴും ശാസ്ത്രീയ സംഗീതം പഠിക്കുന്നു. ശാസ്ത്രീയ സംഗീതപഠനത്തോടൊപ്പം പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യൻ ശ്രീ ഹിമാൻഷു നന്ദന്റെ കീഴിൽ ഹിന്ദുസ്ഥാനി ബാംസുരി (ഓടകുഴൽ) പഠിക്കുന്നു.അച്ഛൻ മഹേഷ് കുമാർ കെ എം കാർഷിക സർവ്വകലാശാലയയുടെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു. അമ്മ ഐശ്വര്യ. കൊച്ചനുജത്തി മഴ.2017, 2019 വർഷത്തിൽ ചെറുവത്തൂർ ഉപജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, ലളിതഗാനം, കവിത ആലാപനം എന്നിവയിൽ A’ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ജനപ്രിയ ചാനലായ ഫ്ളവേഴ്സ് ടിവിയിലെ ‘കട്ടുറുമ്പ്’ എന്ന പ്രോഗ്രാമിലൂടെയും ജയ്‌ഹിന്ദ് ചാനലിൽ സൂപ്പർ സ്റ്റേജിലൂടെയും ഗാനങ്ങൾ അവതരിപ്പിച്ചു ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
Post Top Ad
Sunday, April 18, 2021

മാസ്റ്റർ മൽഹാറിന് ജെ സി ഡാനിയൽ പുരസ്‌കാരം
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment