പി.എം.ജി.എസ്.വൈ സ്കീമിൽ ആരംഭിച്ച ഓരിമുക്ക് - ഏഴിമല റോഡിൻ്റെ പ്രവർത്തനം പൂർത്തീകരിക്കണം: വലിയപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top AdSunday, April 18, 2021

പി.എം.ജി.എസ്.വൈ സ്കീമിൽ ആരംഭിച്ച ഓരിമുക്ക് - ഏഴിമല റോഡിൻ്റെ പ്രവർത്തനം പൂർത്തീകരിക്കണം: വലിയപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വലിയപറമ്പ: എട്ട് വർഷമായി പൂർത്തീകരിക്കാതെ കിടക്കുന്ന പി.എം.ജി.എസ്.വൈ സ്ക്കീമിൽ ആരംഭിച്ച ഓരിമുക്ക് - ഏഴിമല റോഡിൻ്റെ പ്രവർത്തനം എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കണമെന്ന് വലിയപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. കേരള ജലഗതാഗത വകുപ്പ് കൊറ്റി - കോട്ടപ്പുറം ബോട്ട് സർവ്വീസ് പൂർണ്ണമായും നിശ്ചലമാക്കുകയും 1990 മുതൽ ഓടിയ A62 എന്ന  32 വർഷത്തിലധികം പഴക്കമുള്ള ഏക ബോട്ട് കവ്വായി മുതൽ രാമന്തളി വരെ സ്പെഷൽ സർവ്വീസായി ചാർജ് വർദ്ധിപ്പിച്ച് ഓടിക്കുന്ന സമീപനം നിർത്തലാക്കി അടിയന്തരമായും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ മുൻകാലങ്ങളിൽ ഓടിച്ചത് പോലെ ചുരുങ്ങിയത് രണ്ട് ബോട്ടെങ്കിലും ഓടിക്കുന്ന സമീപനം സ്വീകരിക്കുന്നതോടെപ്പം വളപട്ടണം മോഡൽ ടൂറിസ്റ്റ് ബോട്ട് കവ്വായി- വലിയപറമ്പ കായലിലും പ്രാവർത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മുൻ ഡി.സി.സി.അംഗവും, മുൻ മണ്ഡലം പ്രസിഡണ്ടും, പഞ്ചായത്ത് മെമ്പറുമായിരുന്ന ടി.കെ.നാരായണൻ്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.മണ്ഡലം പ്രസിഡണ്ട് കെ.അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കെ.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ഭാരവാഹികളായ പി.പി.അപ്പു, സി.ദേവരാജൻ, ഒ.കെ.ഷാജി, കെ.വി ഹരിദാസൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് പി.പി.മനോജ്, കെ.കെ.കുഞ്ഞികൃഷ്ണൻ,കെ.എം സുരാഗ്, യു.എം അബ്ദുൾ ലത്തീഫ് ,എസ്.കെ സജീവൻ, ബൈജു മാടക്കാൽ, പി.വി സുരേന്ദ്രൻ, ടി.വി ഹരിദാസൻ, കെ.വി.സജീവൻ, ഇ.കെ.റഷീദ്, ബാലൻ.കെ വലിയപറമ്പ എന്നിവർ പ്രസംഗിച്ചു. പി.വി ബാലൻ സ്വാഗതവും രമേശ് കോയി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3