അനുശോചിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, April 17, 2021

അനുശോചിച്ചു

വലിയപറമ്പ്: കടലോര മേഖലയിൽ കോൺഗ്രസും ജനാധിപത്യ ചേരിയും കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ടി കെ നാരായണന് തീരദേശ ഗ്രാമം അന്തിമോപചാരം അർപ്പിച്ചു. ടി കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട നാരായണൻ തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതലത്തിലും വലിയപറമ്പ് മത്സ്യത്തൊഴിലാളി വികസന ക്ഷേമസംഘം പ്രസിഡൻ്റ് എന്ന നിലയിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ചു. സാംസ്കാരിക രംഗത്തും സജീവമായിരുന്നു പഞ്ചായത്ത് അംഗമെന്ന നിലയിൽ മാതൃകാ പ്രവർത്തനവും നടത്തി. വലിയപറമ്പിൽ നടത്തിയ അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതിയംഗം കെ വി ഗംഗാധരൻ, വലിയപറമ്പ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ അശോകൻ, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ ജി സി ബഷീർ, സിപിഎം നേതാവ് സി വി കണ്ണൻ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്കരൻ , പഞ്ചായത്ത് മുൻ പ്രസിഡന്റ് എം ടി അബ്ദുൽ ജബ്ബാർ, ഡി സി സി ജനറൽ സെക്രട്ടറി കെ പി പ്രകാശൻ, കെ കെ കുഞ്ഞികൃഷ്ണൻ, കെ വി ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. നിര്യാണത്തിൽ തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണൻ അനുശോചിച്ചു.

No comments:

Post a Comment

Post Bottom Ad

1 3