കാഞ്ഞങ്ങാട് നഗരസഭ,ജില്ലാ ആശുപത്രി,മർച്ചൻ്റ്സ് അസോസിയേഷൻ, റോട്ടറി ക്ലബ് കാഞ്ഞങ്ങാട്,പ്രസ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. എപ്രിൽ 20ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ വ്യാപാര ഭവനനിലാണ് ക്യാമ്പ് നടക്കുന്നത്.45 വയസ്സിനു മുകളിലുള്ളവർക്ക് ആധാർ കാർഡുമായി വന്ന് ക്യാമ്പിൽ പങ്കെടുക്കാം. കൂടാതെ ആദ്യ ഡോസ് എടുത്തവർക്ക് നിശ്ചിത കാലാവധി തികഞ്ഞാൽ രണ്ടാമത്തെ കുത്തിവെപ്പും എടുക്കാവുന്നതാണ്. ആദ്യമെടുത്ത കുത്തിവെപ്പിൻ്റ രേഖയുമായിട്ടായിരിക്കണം ഇവർ ഹാജരാകേണ്ടുന്നത്. ക്യാമ്പിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ അനിശൻ, കെ വി മായാകുമാരി, നഗരസഭ സെക്രട്ടറി എം കെ ഗിരിഷ്, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി യൂസഫ് ഹാജി,റോട്ടറി ക്ലബ് ഗവർണർ മുകുന്ദ് പ്രഭു, പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പി.പ്രവീൺ കുമാർ, ദാക്ഷായണി സിസ്റ്റർ എന്നിവർ സംസാരിച്ചു.
Post Top Ad
Saturday, April 17, 2021

വാക്സിനേഷൻ ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു
Tags
# കാഞ്ഞങ്ങാട്
Share This

About Maviladam Varthakal
കാഞ്ഞങ്ങാട്
Tags
കാഞ്ഞങ്ങാട്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment