ചെറുവത്തൂർ : തുരുത്തി വപ്പിലമാടിലെ മൻസൂർ എന്ന യുവാവ് തനിക്ക് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥനു നൽകി മാതൃകയായി.കഴിഞ്ഞ ദിവസം കുടുംബ സമേതം ബേക്കൽ കോട്ടയിൽ പോയതായിരുന്നു മൻസൂർ.അവിടെ നിന്നായിരുന്നു പേഴ്സ് ലഭിച്ചത്.അതിൽ പണവും ഡെബിറ്റ് കാർഡും ഉണ്ടായിരുന്നു.എന്നാൽ ഉടമയുടെ നമ്പറോ മറ്റ് വിവരങ്ങളോ ഉണ്ടായിരുന്നില്ല.തുടർന്ന് പേഴ്സിൽ ഉണ്ടായിരുന്ന HDFC ബാങ്കിന്റെ ഡെബിറ്റ് കാർഡിലെ പേരു വെച്ച് ഫ്രണ്ട്സ് മൊബൈൽ പാർക്ക് ഉടമയും സാമൂഹിക പ്രവർത്തകനുമായ അറഫാത്തിന്റെ ഇടപെടലിലൂടെ HDFC ബാങ്കിൽ അന്വേഷിച്ച് അവരുടെ നമ്പർ കൈപറ്റുകയും ഉടമസ്ഥനെ വിളിച്ച് കളഞ്ഞ് പോയ പേഴ്സ് തന്റെ പക്കലുണ്ടെന്ന് അറിയികുകയും ചെയ്തു. മംഗലാപുരം സ്വദേശി ശ്രീവൽത്സന്റെ പേഴ്സായിരുന്നു നഷ്ടമായത്.ചെറുവത്തൂരിലെത്തിയ അദ്ദേഹത്തിന് അറഫാത്തിന്റെ സാനിധ്യത്തിൽ പേഴ്സ് മൻസൂർ ഉടമസ്ഥനു കൈ മാറി.കൂട്ടുകാരോടൊപ്പം ബെക്കൽ കോട്ടയിൽ വന്നപ്പോഴാണ് ശ്രീവൽത്സനു തന്റെ പേഴ്സ് നഷ്ടമായത്.
Post Top Ad
Tuesday, February 16, 2021

കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥനു നൽകി മൻസൂർ മാതൃകയായി
Tags
# ചെറുവത്തൂർ
Share This

About Maviladam Varthakal
ചെറുവത്തൂർ
Tags
ചെറുവത്തൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment