കാസർക്കോട് സ്പീഡ് വേ ഇൻ ഹാളിൽ വെച്ച് രുധിര സേനയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.പി ഇ എ റഹ്മാൻ്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിണ്ടൻ്റ് രാജീവൻ കെ പി വി അധ്യക്ഷത വഹിച്ചു. എൻഫോസ്മെൻ്റ് ആർ ടി ഒ ജെർസൺ ടി എം പരിപാടി ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ രാജറാം മുഖ്യത്ഥിയായിരുന്നു. മോട്ടോർ വാഹന ഇൻസ്പെക്ടർ വിനീഷ് കുമാർ ആശംസ അർപ്പിച്ച് സംസാരിച്ചു. രുധിരസേനയ്ക്ക് ക്യാമ്പുകൾ നൽകിയ സന്ദദ്ധ സംഘടനകൾക്കും ,എൻ എസ് എസ് യുണിറ്റുകൾക്കും, രക്തധാന, കേശധാന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവർക്കുമുള്ള സർട്ടിഫിക്കറ്റും മെമെൻ്റോയും ഡോ രാജറാം വിതരണം ചെയ്തു.വിഷിഷ്ട അഥിതികളെ പ്രസിണ്ടൻ്റ് രാജീവൻ കെ പി വി പൊന്നാട അണിയിച്ച് ആദരിച്ചു.പ്രവർത്തന റിപ്പോർട്ട് ജോയിൻ്റ് സെക്രട്ടറി ഹബീബുറഹിമാനും, വരവ് ചിലവ് കണക്കുകൾ സുധീഷ് ഓരിയും അവതരിപ്പിച്ചു.
Post Top Ad
Tuesday, February 16, 2021

രുധിരസേന ജനറൽ ബോഡി യോഗവും സന്നദ്ധ സംഘടനകൾക്കുള്ള അനുമോദനവും നടത്തി
Tags
# കാസറഗോഡ്
Share This

About Maviladam Varthakal
കാസറഗോഡ്
Tags
കാസറഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment