സഹപാഠിക്കൊരു സ്വപ്നവീട് താക്കോൽ കൈമാറി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, February 14, 2021

സഹപാഠിക്കൊരു സ്വപ്നവീട് താക്കോൽ കൈമാറി

പടന്നകടപ്പുറം : ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പടന്നക്കടപ്പുറത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽ വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ കൈമാറി. കോവിഡ് കാലത്ത് വീടെന്ന ദൗത്യ സ്വപ്നം സാക്ഷാത്കരിക്കാനായത് അഭിമാന നേട്ടമായി. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും സംബന്ധിച്ചു. ഉത്സവഛായ പകർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശ്യാമള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, വലിയപറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, വാർഡ് മെമ്പർ പി കെ സുമതി,  ഹയർസെക്കൻഡറി അസി. കോഡിനേറ്റർ പി  മോഹനൻ,സ്കൂൾ പ്രിൻസിപ്പാൽ ഇൻ ചാർജ് സുജാത ടീച്ചർ, ഹെഡ്മാസ്റ്റർ ഗോവിന്ദൻ മാസ്റ്റർ, എൻ.എസ്.എസ് നോർത്ത് റീജിയൻ ആർ.പി.സി കെ മനോജ് കുമാർ, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ വി ഹരിദാസ്, ചെറുവത്തൂർ ക്ലസ്റ്റർ പി.എ.സി മെമ്പർ രതീഷ് കെ.വി,വി സുധാകരൻ മാസ്റ്റർ, കെ.കെ മുഹമ്മദ് കുഞ്ഞി, പി.ടി.എ പ്രസിഡണ്ട് എൻ.കെ മുഹമ്മദ് കുഞ്ഞി, പി വി രാജൻ, ഏ.വി ഗണേഷൻ, ഏ.വി ജനാർദ്ദനൻ, വി.എം ബാലൻ മാസ്റ്റർ, വിനോദ് എരവിൽ, പി വി ബാലൻ, സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ, ആലമ്പടമ്പൻ, എൻ.എസ്.എസ് ലീഡർ നഫീസത്ത് മിസ്റിയ നങ്ങാരത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സുഗത ടീച്ചർ സ്വാഗതവും പി.ടി രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3