കാഞ്ഞങ്ങാട് : പെട്രോൾ ,ഡീസൽ വില വർദ്ധനവിനെതിരെ ഓട്ടോറിക്ഷാ മസ്ദുർ സംഘ് മാവുങ്കാൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.യോഗത്തിൽ യുണിറ്റ് പ്രസിഡണ്ട് ബാബു കൊടവലം അധ്യക്ഷത വഹിച്ചു. വില വർദ്ധനവിന് അനുപാതികമായി ലഭിക്കുന്ന നികുതി വരുമാനം കേന്ദ്ര, കേരള സർക്കാറുകൾ ഇളവ് ചെയ്യണമെന്നും, സബ്സിഡി നിരക്കിൽ ഓട്ടോ തൊഴിലാളികൾക്ക് പെട്രോളും, ഡീസലും ലഭ്യമാക്കണമെന്നും, കൊടിയുടെ നിറം നോക്കാതെ തൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനമാണ് ബിഎംഎസ് എന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഭരതൻകല്യാൺ റോഡ്, ഹോസ്ദുർഗ് മേഖലാ സെക്രട്ടറി ഗോപാലകൃഷ്ണൻ, യുണിറ്റ് സെക്രട്ടറി മനോജ് കല്യാണം, മണി ശ്രീരാഗം, ബാബു നെല്ലിത്തറ, കുമാരൻ ഏച്ചിക്കാനം ,രാമചന്ദ്രൻ വാഴക്കോട്എന്നിവർ സംസാരിച്ചു.
Post Top Ad
Sunday, February 14, 2021

പ്രതിഷേധ പ്രകടനം നടത്തി
Tags
# കാഞ്ഞങ്ങാട്
Share This

About Maviladam Varthakal
കാഞ്ഞങ്ങാട്
Tags
കാഞ്ഞങ്ങാട്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment