സന്നദ്ധ രക്തദാനം രാഷ്ട്ര സേവനത്തിൻ്റെ ഉദാത്ത മാതൃക: ശൗര്യ ചക്ര മനേഷ് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, February 14, 2021

സന്നദ്ധ രക്തദാനം രാഷ്ട്ര സേവനത്തിൻ്റെ ഉദാത്ത മാതൃക: ശൗര്യ ചക്ര മനേഷ്

പിലിക്കോട്: സന്നദ്ധ രക്തദാനം എന്നത് രാഷ്ട്ര സേവനത്തിൻ്റെ ഉദാത്ത മാതൃകയാണെന്നും അതിർത്തി കാക്കുന്ന ജവാൻമാരുടേതിന് തുല്യമായ ധീരമായ പ്രവർത്തിയാണെന്നും യുവജനങ്ങൾ രക്തദാനം ജീവിതചര്യയാക്കണമെന്നും ശൗര്യ ചക്ര മനേഷ് അഭിപ്രായപ്പെട്ടു.പട്ടാളക്കാർ രക്തം ചീന്തുന്നത് രാജ്യത്തിന് വേണ്ടിയാണ്. മതം ജാതി രാഷ്ടീയം എന്നിവയുടെ പേരിൽ രക്തം ചീന്തുന്നത് വ്യർത്ഥമാണെന്നും മതമെന്നത് ഇന്ത്യയെന്നും ജാതിയെന്നത് സംസ്ഥാനമെന്നുമുള്ള ഉയർന്ന ചിന്തകളാണ് യുവജനങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബ്ലഡ് ഡോണേർസ് കേരള ചെറുവത്തൂർ സോണും പയ്യന്നൂർ കോളേജ് എൻ എസ് എസ് യൂണിറ്റ് - 11 ഉം സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിൻ്റെ സഹകരണത്തോടെ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയിൽ വെച്ച് നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻഎസ്ജി കമാൻഡോ ശൗര്യചക്ര മനേഷ്.മുംബൈ ഭീകരാക്രമണത്തിൻ്റെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലിയർപ്പിക്കാൻ കൂടിയാണ് പ്രണയ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് വിനോദ് എരവിൽ അദ്ധ്യക്ഷത വഹിച്ചു.ബി ഡി കെ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ ജെ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി വേണുഗോപാലൻ എസ് ഐ മനേഷിന് ഉപഹാരം സമർപ്പിച്ചു.ബി ഡി കെ പ്രവർത്തകനും സൈനിക സേവനത്തിൽ നിന്നും വിരമിച്ച ശ്രീജിത്ത് നന്മയെയും പടന്ന കടപ്പുറം ഫിഷറീസ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രോഗ്രാം ഓഫീസർ സുഗത ജെയിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി, ചെറുവത്തൂർ സോൺ പ്രസിഡണ്ട് എ.വി ബാബു, പയ്യന്നൂർ കോളേജ് എൻ എസ് എസ് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി രേവതി, ബിഡികെ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജയൻ ചെറുവത്തൂർ, പിഫാസോ ജനറൽ സെക്രട്ടറി സി ഭാസ്ക്കരൻ, മനോജ് നിരിടിൽ, രതീഷ് പള്ളിക്കര, വിനേഷ് ചീമേനി, കെ എം അജിത് കുമാർ, ആതിര ചന്ദ്രൻ, സിഞ്ചു ഓർക്കുളം എന്നിവർ പ്രസംഗിച്ചു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. നിമ്മി, കൗൺസിലർ അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.130 ഓളം പേർ ക്യാമ്പിലെത്തി. 93 യൂണിറ്റ് രക്തം ദാനം ചെയ്തു.

No comments:

Post a Comment

Post Bottom Ad

1 3