പെരിയ : കേരളത്തിലെ തിരഞ്ഞെടുപ്പിൽ സജീവമാകുന്നതിന് എ.ഐ സി.സി നടപ്പാക്കുന്ന ''വൺ പേജ് വൺ ഫാമിലി " ശില്പശാല ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയ എസ്.എൻ. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. തിരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളിലെയും രണ്ട് ബ്ലോക്ക് തലത്തിൽ രാവിലെയും ഉച്ചയ്ക്കുമായാണ് ശില്പശാല നടത്തിയത്. എ.ഐ സി സി സെക്രട്ടറി പി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, സുധാകരൻ, കെ.പി.സി.സി സെക്രട്ടറിയും നിയോജക മണ്ഡലം ചുമതലയുമുള്ള ഡോ: കെ.വി.ഫിലോമിന കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, സി.ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, പി.വി.സുരേഷ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകല പുല്ലൂർ, സാജിദ് മൗവ്വൽ, പുല്ലൂർ പെരിയ മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശില്പശാല കോർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി രവീന്ദ്രൻ കരിച്ചേരി നന്ദിയും പറഞ്ഞു.അഡ്വ. ബ്രിജേഷ് കുമാറും, സുധാകരനും ക്ലാസ് കൈകാര്യം ചെയ്തു. ഉദുമ ബ്ലോക്കിലെ 121 ബൂത്ത് പ്രസിഡണ്ട്മാരും, ബി.എൽ.എ മാരുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. ശില്പശാലയുടെ ഭാഗമായി ''നാട്ടുവഴികളിലൂടെ ഗ്രാമവാസം '' എന്ന പരിപാടി ഉദുമ ആര്യടുക്കം കോളനിയിൽ സ്വാതന്ത്ര്യ സമര സേനാനി കെ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. ,പെരിയ ചെക്ക്യാർപ്പ് - മഞ്ഞങ്ങാനം കോളനിയിലും നടന്നു. മുതിർന്ന വ്യക്തികളെ ആദരിച്ചു.
Post Top Ad
Sunday, February 14, 2021

ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബൂത്ത് പ്രസിഡണ്ട് മാർക്ക് ഏകദിന ശില്പശാല നടത്തി
Tags
# പെരിയ
Share This

About Maviladam Varthakal
പെരിയ
Tags
പെരിയ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment