മൂകാംബിക സന്നിധിയിലെത്തി വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് അക്ഷരമാല ക്രമത്തില്‍ മഹാകവി കുട്ടമത്ത് രചിച്ച മൂകാംബിക കടാക്ഷ മാലയുടെ ശബ്ദഭാഷ്യമൊരുങ്ങി. അക്ഷരമാല പൂര്‍ത്തിയാക്കാന്‍ കഴിയാതെ 'ല ' എന്ന അക്ഷരത്തില്‍ എത്തിയപ്പോഴാണ് മഹാകവി ഈ ലോകത്തോട് വിടപറഞ്ഞത്. അതുവരെയുള്ള ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഗാനരൂപം പുറത്തിറക്കാന്‍ മഹാകവി കുട്ടമത്തിന്റെ കുടുംബത്തിലെ കവി ശിഷ്യനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പാണ് മുന്‍കൈയെടുത്തത്. കവി മൂകാംബികാ ദേവിയെ ഉപാസിച്ച് നടയിലിരുന്ന് എഴുതിയ പദ്യങ്ങള്‍ക്ക് അക്ഷരമാല ക്രമത്തില്‍ ശബ്ദം നല്കിയപ്പോള് ഏതാണ്ട് 45 മിനുട്ട് ദൈര്ഘ്യമുണ്ടകവി മൂകാംബികാ ദേവിയെ ഉപാസിച്ച് നടയിലിരുന്ന് എഴുതിയ പദ്യങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ശബ്ദം നല്കിയപ്പോള് ഏതാണ്ട് 45 മിനുട്ട് ദൈര്‍ഘ്യമുണ്ട്. കവി കുടുംബത്തിലെ പിന്മുറക്കാരായ കവികള്‍ ചേര്‍ന്ന് പുസ്തക രൂപത്തിലാക്കിയ ആമുഖത്തില്‍ കവി മൂകാംബിക സന്നിധിയിലേക്ക് നടന്ന് പോയി നടയില്‍ ഭജനമിരുന്നാണ് പദ്യമെഴുതിയതെന്ന് എഴുതിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ പി.സി വിശ്വംഭരന് പണിക്കരാണ് ശബ്ദഭാഷ്യം നിര്‍മ്മിച്ചത്. സംഗീത സംവിധായകനും പൂരക്കളി പണിക്കരുമായ തൃക്കരിപ്പൂര്‍ കക്കുന്നം പത്മനാഭനാണ് മഹാകവിയുടെ നാല്‍പ്പതിലധികം വരുന്ന ശ്ലോക രൂപേണെയുള്ള പദ്യങ്ങള്‍ ചിട്ടപ്പെടുത്തി ആലപിച്ചത്. ശ്രീരാഗം, രേവതി, മോഹനം തുടങ്ങിയ രാഗങ്ങളിലാണ് സംഗീത രൂപം നല്‍കിയിരിക്കുന്നത്. 'മൂകാംബിക കടാക്ഷമാല' യുടെ സിഡി പ്രകാശനം കുട്ടമത്ത് കുന്നിയൂര് ഹെറിറ്റേജ് സെന്ററില്‍ നടന്ന ചടങ്ങില്‍ പി.സി.കെ.നമ്പ്യാര്‍ നിര്‍വഹിച്ചു. കക്കുന്നം പത്മനാഭന് ആലാപനം നടത്തി . തുടര്‍ന്ന് നടന്ന പൂരക്കളി സെമിനാര്‍ കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ ഡയറക്റര്‍ ഡോ.എ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. പി.സി. വിശ്വംഭരന് പണിക്കര്‍ അധ്യക്ഷനായി .ചടങ്ങില്‍ കക്കുന്നം പത്മനാഭനെ ആദരിച്ചു.ഡോ.എം.ടി. നാരായണന്, എം. അപ്പുപണിക്കര്, എം. കുഞ്ഞികൃഷ്ണന് പണിക്കര്‍, പി.ടി. മോഹനന് പണിക്കര്‍, വിജയകുമാര്‍ മുല്ലേരി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.വൈഎംസി സുകുമാരക്കുറുപ്പ്, പി കെ സുകുമാരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
Post Top Ad
Tuesday, February 16, 2021

Home
ചെറുവത്തൂർ
മഹാകവി കുട്ടമത്തിന്റെ ആഗ്രഹത്തിന് പുനര്‍ജ്ജനി; മൂകാംബിക കടാക്ഷ മാലയുടെ ശബ്ദഭാഷ്യമൊരുങ്ങി
മഹാകവി കുട്ടമത്തിന്റെ ആഗ്രഹത്തിന് പുനര്‍ജ്ജനി; മൂകാംബിക കടാക്ഷ മാലയുടെ ശബ്ദഭാഷ്യമൊരുങ്ങി
Tags
# ചെറുവത്തൂർ
Share This

About Maviladam Varthakal
ചെറുവത്തൂർ
Tags
ചെറുവത്തൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment