വൈഗ 2021: വലിയപറമ്പയിൽ കർഷകരെ ആദരിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, February 14, 2021

വൈഗ 2021: വലിയപറമ്പയിൽ കർഷകരെ ആദരിച്ചു

വലിയപറമ്പ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വൈഗ 2021 പദ്ധതിയുടെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ  മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ പൊന്നാടയണിയിച്ച് ആദരിച്ചു. കോവിഡ് കാരണം മാറ്റി വെച്ച ചിങ്ങം ഒന്നിന് ആദരിക്കുവാൻ തീരുമാനിച്ച കർഷകരായ വി മാധവി, ടി കെ സി അഹമ്മദ് ഹാജി, ടി എം സി അബ്ദുല്ല, വിശാല രാമചന്ദ്രൻ, ടി.കെ കുമ്പ, കെ. സരോജിനി, രഞ്ജിത്ത് രാമകൃഷ്ണൻ, സിയ ഇഖ്ബാൽ, ചന്ദ്രിക കെ.എസ്, കെ കാർത്ത്യായനി, കുഞ്ഞി കൃഷ്ണൻ ഇടയിലക്കാട് എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ മല്ലിക, പഞ്ചായത്തംഗങ്ങളായ കെ അജിത, വി.മധു, വലിയപറമ്പ പഞ്ചായത്ത് സഹകരണ ബാങ്ക് പ്രസിഡണ്ട് സി.നാരായണൻ  എന്നിവർ പ്രസംഗിച്ചു.കൃഷി ഓഫിസർ സന്തോഷ് കുമാർ സ്വാഗതവും, അസി.കൃഷി ഓഫിസർ രാജേഷ് കെ നന്ദിയും പറഞ്ഞു.

1 comment:

  1. Playtech - New Zealand's #1 supplier of gaming equipment
    Playtech, an innovator of software titanium metal trim and services 바카라 사이트 for online gaming 바카라 and wooricasinos.info iGaming products, have partnered with https://deccasino.com/review/merit-casino/ supplier Casino.

    ReplyDelete

Post Bottom Ad

1 3