പെരിയകൂടാനം താഴത്ത് വീട് തറവാട് പുന:പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 17ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Friday, February 12, 2021

പെരിയകൂടാനം താഴത്ത് വീട് തറവാട് പുന:പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 17ന്

പെരിയ: കൂടാനം താഴത്ത് വീട് തറവാട് പുതുതായി പണികഴിപ്പിച്ച ദേവസ്ഥാനത്തില്‍ വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ ദൈവം, ചുഴലി ഭഗവതി എന്നീ ദേവസാനിദ്ധ്യങ്ങളുടെ പുന:പ്രതിഷ്ഠാ 13 മുതല്‍ 17 വരെ വിവിധ ആചാര്യവിധി പ്രകാരം നടക്കും. 14ന് ഗൃഹപ്രവേശം. 15ന് രാവിലെ 10.30 മുതല്‍ ആചാര്യവരവേല്‍പ്പ്, യാഗശാല പ്രവേശനം, ഗണപതി ഹോമം, വിവിധ പൂജകള്‍, പ്രസാദ വിതരണം. 16ന് രാവിലെ 7 മണിമുതല്‍ നവകലശപൂജ, നവഗ്രഹ പൂജ, തുടര്‍ന്ന് വിവിധ പൂജകള്‍, പ്രസാദ വിതരണം. 17ന് രാവിലെ 5 മണിക്ക് പ്രാസാദ ശുദ്ധി, മംഗളാരതി തുടര്‍ന്ന് 6.54 മുതല്‍ 8.25 വരെയുള്ള കുംഭഗ്നത്തില്‍ പുന: പ്രതിഷ്ഠാ, പ്രാണ പ്രതിഷ്ഠാ, കലശാഭിഷേകം, നിവേദ്യപൂജ, മംഗളാരതി, പ്രസാദ വിതരണം, സമൂഹ പ്രാര്‍ത്ഥനയോടെ ഉത്സവം സമാപിക്കും. കൊവിഡ് കാരണം മാറ്റി വെച്ച് കഴിഞ്ഞ 2020 മാര്‍ച്ച് 22 മുതല്‍ 26 വരെ നടത്തപ്പെടേണ്ട ഉത്സവമാണ് ഇപ്പോള്‍ നടത്തപ്പെടുന്നത്.

No comments:

Post a Comment

Post Bottom Ad

1 3