ബി ജെ പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ച കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എ.പി അബ്ദുള്ളക്കുട്ടി കോഴിക്കോട് ആവശ്യപ്പെട്ടു.മലപ്പുറം രണ്ടത്താണിയിൽ വെച്ചായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. സംഭവത്തെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അപലപിച്ചു. എല്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
Post Top Ad
Friday, October 9, 2020

Home
Unlabelled
ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment