കാസർകോട്: കോവിഡ് പ്രതിസന്ധി കാലത്തും ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ പഠന, പാഠ്യേതര വിഷയങ്ങളിൽ സക്രീയമാക്കുന്നതിന് എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തമ്പ്സ് അപ്പ് സമാപിച്ചു.സയ്യിദ് മുനീറുൽ അഹ്ദലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ജാഫർ സാദിഖ് ആവള ഉദ്ഘാടനം ചെയ്തു. ഓൺലൈൻ കാലത്തെ ആരോഗ്യപാലനം, തൊഴിലധിഷ്ഠിത പഠനം, പ്രണയം തുടങ്ങിയ വിഷയങ്ങളിലായി മൂന്ന് ദിവസത്തെ ഓൺലൈൻ ക്യാമ്പിന് റാഷിദ് ബുഖാരി, അബ്ദുസമദ് യൂനിവേഴ്സിറ്റി, ഡോ: നബീൽ ഒ.ടി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദു റഹ്മാൻ എരോൽ, റഷീദ് സഅദി പൂങ്ങോട്, ഹസൈനാർ മിസ്ബാഹി,നംഷാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി, ശംഷീർ സൈനി,മുത്തലിബ് അടുക്കം തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി.ടി എസ് ക്വിസ്സ് മത്സരത്തിൽ അയ്യൂബ് കുമ്പള, നിസാമുദ്ധീൻ കാസർകോട്, അർഷദ് കാസർകോട് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.കരീം ജൗഹരി സ്വാഗതവും തസ്ലീം കുന്നിൽ നന്ദിയും പറഞ്ഞു.
Post Top Ad
Friday, October 9, 2020

തമ്പ്സ് അപ്പ് ഹയർ സെക്കണ്ടറി ക്യാമ്പ് സമാപിച്ചു
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment