ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 396 ആം റാങ്ക് നേടി കാസർഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ ബങ്കളം സ്വദേശി ഷഹീൻ സിയെ തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് സഈദ് എം, വലിയപറമ്പ ജനറൽ സെക്രട്ടറി ടി എസ് നജീബ്, ട്രഷറർ എസ് സി ഷബീർ, സെക്രട്ടറി ശരീഫ് മാടാപ്പുറം, നീലേശ്വരം മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസൽ ടി കോട്ടപ്പുറം എന്നിവർ പങ്കെടുത്തു. മുൻ ആർമി ഉദ്യോഗസ്ഥനും നിലവിൽ കളക്ടറേറ്റ് ജീവനക്കാരനുമായ ഖാദർ സമീറ ദമ്പതിമാരുടെ മകനാണ് ഷഹീൻ. സഹോദരി ഷഹാന തിരുവനന്തപുരം എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ഷഹീന്റെ സി യുടെ തിളക്കമാർന്ന ഈ നേട്ടം പുതു തലമുറയെ സർക്കാർ സർവീസ് ലക്ഷ്യമാക്കിയുള്ള പരീക്ഷകളിൽ മത്സരിച്ചു മുന്നേറാൻ പ്രചോദിപ്പിക്കുന്നതാവട്ടെ എന്ന് നേതാക്കൾ ആശംസിച്ചു.
Post Top Ad
Thursday, September 3, 2020

Home
തൃക്കരിപ്പൂർ
തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സിവിൽ സർവീസ് റാങ്ക് ജേതാവ് ഷഹീൻ സി യെ ഉപഹാരം നൽകി ആദരിച്ചു
തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സിവിൽ സർവീസ് റാങ്ക് ജേതാവ് ഷഹീൻ സി യെ ഉപഹാരം നൽകി ആദരിച്ചു
Tags
# തൃക്കരിപ്പൂർ
Share This

About Maviladam Varthakal
തൃക്കരിപ്പൂർ
Tags
തൃക്കരിപ്പൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment