കൈതക്കാട്:മാതൃകയായി അംഗനവാടി ടീച്ചർ, അസീസ് ഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മൈമൂന പ്രസവവേദന അനുഭവപ്പെട്ടപ്പോൾ സഹായത്തിനെത്തിയത് അംഗനവാടി ടീച്ചറായ മറിയംബി. കൊറോണ എന്ന മഹാമാരിയെ പേടിച്ച് ആരും സഹായിക്കാൻ തയ്യാറായില്ലെന്നും അംഗൻവാടി ടീച്ചറും അൽ മദാർ ചാരിറ്റബിൾ ട്രസ്റ്റ് വനിതാ വിങ്ങിന്റെ പ്രസിഡണ്ടുമായ മറിയംബി ടീച്ചർ സധൈര്യം തയ്യാറാവുകയും ആശുപത്രിയിൽ അവരുടെ കൂടെ പോവുകയും ചെയ്തു. സെപ്റ്റംബർ രണ്ടിന് മൈമൂന ഒരു പെൺകുട്ടിക്ക് ജന്മം നൽകി. മുഹമ്മദാണ് മൈമുനയുടെ ഭർത്താവ്. ഈ നിർധന കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി അൽ മദാർ ചാരിറ്റബിൾ ട്രസ്റ്റ് വനിതാവിംഗ് സഹായം എത്തിക്കുന്നതിനായും ടീച്ചർ പരിശ്രമിച്ചു. കാടങ്കോട് ഗവർമെൻറ് ഫിഷറീസ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ മദർ പി ടി അംഗവും മഹിളാ അസോസിയേഷൻ പയ്യങ്കി ബ്രാഞ്ച് സെക്രട്ടറിയുമാണ്.
Post Top Ad
Thursday, September 3, 2020

മാതൃകയായി കൈതക്കാട് അംഗനവാടി ടീച്ചർ
Tags
# കൈതക്കാട്
Share This

About Maviladam Varthakal
കൈതക്കാട്
Tags
കൈതക്കാട്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment