ഉദിനൂർ തെക്കുംപുറം സ്വദേശിയും ജമ്മു കാശ്മീരിൽ സൈനീകനായ് ജോലിചെയ്യുന്ന സനീഷിന്റെ വീടിനുനേരെ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ആക്രമണത്തിനെതിരെ സോൾജിയേഴ്സ് ഓഫ് 14 സൈനീക കൂട്ടായ്മ ശക്തമായി അപലപിച്ചു. ഇതിനു കാരണക്കാരായ പ്രതികളെ എത്രയും പെട്ടെന്നു നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ഈ കോവിഡ് കാലത്ത് പല മാനസിക സമ്മർദ്ദങ്ങളും അനുഭവിച്ച് അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം നീച പ്രവർത്തികൾക്കതിരെ സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും ശക്തമായ നിയമനടപടികൾ ഉണ്ടാവണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സൈനികന്റെ കുടുംബം നൽകിയ പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ കളക്ടർക്കും എസ്.പി ഓഫീസിലും പരാതി നൽകുമെന്നും കൂട്ടായ്മ പറഞ്ഞുസനീഷ് എന്ന സൈനികന്റെ വീടിനുനേരെ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ മാരകായുധങ്ങളുമായി വന്നു വീടിന്റെ മുൻവശത്തുള്ള സ്ട്രീറ്റ് ലൈറ്റ് അടിച്ചു തകർക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് സൈനികന്റെ പ്രായമായ അമ്മയും ഹൃദ്രോഗിയായ അച്ഛനും സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
Post Top Ad
Thursday, September 3, 2020

സൈനികൻ്റെ വീട് ആക്രമണം സോൾജിയേഴ്സ് ഓഫ് കെ എൽ 14 സൈനിക കൂട്ടായ്മ അപലപിച്ചു
Tags
# ഉദിനൂർ
Share This

About Maviladam Varthakal
ഉദിനൂർ
Tags
ഉദിനൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment