കൈതക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ ചെറുവത്തൂർ കൈതക്കാട് 13ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈതക്കാട് പ്രദേശത്തുള്ള നിർധനരായ 4 കുടുംബത്തിലെ പഠിതാക്കൾക്ക് ഓൺലൈൻ പഠനത്തിൻറെ ഭാഗമായി ടെലിവിഷൻ നൽകി. കാസർഗോഡ് പാർലമെൻറ് എം പി രാജ്മോഹൻ ഉണ്ണിത്താൻ ടെലിവിഷൻ വിതരണം ഉദ്ഘാടനം ചെയ്തു. കൈതക്കാട് പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബികെ ഷാജിവ് അധ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി വത്സൻ തണ്ടയിൽ സ്വാഗതം പറഞ്ഞു. കാസർഗോഡ് ഡിസിസി വൈസ് പ്രസിഡണ്ട് പി കെ ഫൈസൽ, ഡിസിസി ജനറൽ സെക്രട്ടറി കെ വി സുധാകരൻ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, ഡോക്ടർ കെവി ശശിധരൻ, സജീഷ് കൈതക്കാട്,കെ ബാലകൃഷ്ണൻ, ചെറുവത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി നാരായണൻ, ഹംസൻ പയ്യങ്കി, എം രവീന്ദ്രൻ, ടി സതീശൻ, ചെറുവത്തൂർ യൂത്ത് കോൺഗ്രസ്സ് നിയുക്ത മണ്ഡലം പ്രസിഡണ്ട് രാജേഷ് തച്ചത്ത്, വി രവി, വിജയൻ കീച്ചേരി, എന്നിവർ ആശംസകൾ അർപ്പിച്ചു. എം ബാസ്ക്കരൻ നന്ദി പറഞ്ഞു.
Post Top Ad
Thursday, July 23, 2020

കൈതക്കാട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം ചെയ്തു
Tags
# ചെറുവത്തൂർ
Share This

About Maviladam Varthakal
ചെറുവത്തൂർ
Tags
ചെറുവത്തൂർ
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment