വലിയപറമ്പ: വ്യാജരേഖയുണ്ടാക്കി തൃക്കരിപ്പൂർ വഖഫ് ഭൂമി തട്ടിയെടുത്ത വലിയപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് എം ടി അബ്ദുൽ ജബ്ബാർ രാജിവെക്കുക പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡി വൈ എഫ് ഐ വലിയപറമ്പ് സൗത്ത് നോർത്ത് മേഖലാ കമ്മിറ്റി വലിയപറമ്പ് പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഡി വൈ എഫ് ഐ വലിയപറമ്പ് നോർത്ത് മേഖല പ്രസിഡൻറ് കെ വി സുമേഷിൻ്റെ അധ്യക്ഷതയിൽ ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ ജോയിൻ സെക്രട്ടറി എം രാജീവൻ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി കെ.കനേഷ് ഡി വൈ എഫ് ഐ വലിയ പറമ്പ നോർത്ത് മേഘലാ സെക്രടറി പി.കെ മോഹനൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഡി വൈ എഫ് ഐ വലിയപറമ്പ് സൗത്ത് മേഖലാ സെക്രട്ടറി റിജിത്ത് സ്വാഗതം പറഞ്ഞു.
Post Top Ad
Wednesday, July 15, 2020

വഖഫ് ഭൂമി തട്ടിയെടുത്ത പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കുക: ഡിവൈഎഫ്ഐ
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment