മരണമില്ലാത്തവർ ഹ്രസ്വചിത്രം റിലീസ് ചെയ്തു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Saturday, July 18, 2020

മരണമില്ലാത്തവർ ഹ്രസ്വചിത്രം റിലീസ് ചെയ്തു

ചെറുവത്തൂർ: കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വൈക്കം മുഹമ്മദ് ബഷീർ ഷോർട് ഫിലിം ഫെസ്റ്റിവൽ മത്സരത്തിനായി കാവുംചിറ കൃഷ്ണപ്പിള്ള സ്മാരക ലൈബ്രറി & ഗ്രന്ഥാലയത്തിന്റെ  ബാലവേദിയിലെ കൊച്ചു കലാകാരന്മാർ നിർമിച്ച ഹ്രസ്വചിത്രമാണ്  മരണമില്ലാത്തവർ

ബഷീറിന്റെ കഥകൾക്കും  കഥാപാത്രങ്ങൾക്കും ഉള്ള ആനുകാലിക പ്രസക്തി ചർച്ച ചെയ്യപ്പെടുന്ന ഒരു  കൊച്ചു ചിത്രമാണിത്

കഴിഞ്ഞ ദിവസം കാവുഞ്ചിറ എൻ്റെ ഗ്രാമം വാട്സാപ്പ് ഗ്രൂപ്പിൽ യുടൂബ് റിലീസ് നടന്നു. സുരേന്ദ്രൻ കാടങ്കോട് സ്വാഗതവും എം വി രാജൻ അധ്യക്ഷതയും വഹിച്ചു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ചിത്രം റിലീസ് ചെയ്തു. ചലിച്ചിത്രതാരം ഉണ്ണിരാജ്, വേണുഗോപാലൻ മാസ്റ്റർ, വിഷ്ണു രീവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രസീത ടീച്ചർ ആമുഖമവതരിപ്പിച്ചു.എം കിഷോർ നന്ദി പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3