ജയൻ മാങ്ങാടിന് ഫോക്ക് ലോർ പുരസ്ക്കാരം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, July 19, 2020

ജയൻ മാങ്ങാടിന് ഫോക്ക് ലോർ പുരസ്ക്കാരം

കാഞ്ഞങ്ങാട്: ഉത്തര മലബാറിന്റെ  വൈവിധ്യങ്ങളായ തെയ്യക്കോലങ്ങളുടെ മാനവീക ചരിതങ്ങളിലേക്കും, പുരാവൃത്തത്തിലേക്കും നാട്ടറിവുകളിലേക്കും വെളിച്ചം വീശുന്ന ''തെയ്യാട്ടം" എന്ന ഡോക്യുമെന്ററിക്ക് ജയൻ മാങ്ങാടിന്‌ ഫോക് ലോർ അക്കാദമി പുരസ്കാരം. തോറ്റവും താളവും പൗരാണിക ദൃശ്യ സങ്കൽപ്പത്തിലെ വർണ്ണ വിന്യാസങ്ങളും സമ്മേളിക്കുന്ന "തെയ്യാട്ടം"  ഏറ്റവും മികച്ച സാങ്കേതികത ഉപയോഗിച്ചാണ് ദൃശ്വവൽക്കരിച്ചിരിക്കുന്നത്. പ്രഗൽഭ ഗവേഷകരും ദൃശ്വ-ശ്രാവ്യ സാങ്കേതിക വിദഗ്ദരും ഒത്തുചേർന്നാണ് നൂറിലധികം തെയ്യക്കളെ സമഗ്രമായി ചിത്രീകരിക്കുന്ന ഈ ഡോക്യുമെൻ്ററി. നിർമ്മാണം മനോജ് കുമാർ വി വിയാണ്.
ജയൻ മാങ്ങാട് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ഡോക്യുമെന്റെറിക്കാണ് ഇപ്രാവശ്യം ജയൻ മാങ്ങാടിന് ഫോക്‌ലോർ അക്കാദമി പുരസ്കാരം ലഭിച്ചത്. വടക്കു വടക്കിന്റെ ഈ അനുപമ സൗന്ദര്യമുള്ള കലാരൂപത്തെ ലോക ശ്രദ്ധയിലെത്തിക്കുക എന്ന ഉദ്യമത്തിന് ലഭിച്ച അംഗീകാരമായി കാണുകയാണ് ഈ പുരസ്കാരത്തെ ജയൻ മാങ്ങാട്. കാസർഗോഡ് ജില്ലയിലെ ബാരയി ലാണ് ജയൻ മാങ്ങാട് ജനിച്ചത്. അച്ഛൻ മുല്ലച്ചേരി ബാലകൃഷ്ണൻ നായർ, അമ്മ കരിച്ചേരി ലക്ഷ്മി അമ്മ. മാങ്ങാട് ഹരിജൻ വെൽഫയർ സ്കൂൾ, വെടിക്കുന്ന് യുപി സ്കൂൾ, ഉദുമ ഗവ: ഹൈസ്കൂൾ, എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. തുടർന്ന്
കാസർഗോഡ്, ഡൽഹി ,രാജസ്ഥാൻ കോളേജുകളിൽ പഠനം. ഡെൻമാർക്കിലെ 'ഹോൺ ബിൽഡ് ട്രയാക്സ് ലാബിൽ നിന്നും പി.ജി.ഡി പ്ലോമ. ഇപ്പോൾ സ്പാനിഷ് ബ്രോഡ്കാസ്റ്റിംങ്ങ് കമ്പനിയായ അൽക്കാഡിൽ ഇന്ത്യൻ പ്രതിനിധി. മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോൾ കാഞ്ഞങ്ങാട് കാരാട്ട് വയലിലാണ് താമസം.

No comments:

Post a Comment

Post Bottom Ad

1 3