ഉന്നത വിജയികളെ വീടുകളിലെത്തി അനുമോദിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, July 20, 2020

ഉന്നത വിജയികളെ വീടുകളിലെത്തി അനുമോദിച്ചു

വെള്ളരിക്കുണ്ട്: പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയം പ്രവർത്തന പരിധിയിലെ വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ വീടുകളിലെത്തി അനുമോദിച്ചു.
കണ്ണൂർ സർവ്വകലാശാല ഇക്കഴിഞ്ഞ എം എസ് സി ജിയോളജി ഒന്നാം റാങ്ക് ലഭിച്ച രേവതി മനോഹരൻ, ആര്യ എസ്.നായർ (പ്ലസ് ടു സയൻസ്), അമലു ജോയ് (പ്ലസ് ടു കൊമേഴ്സ് ) എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച അഖിൽ രാജീവ്, വിസ്മയ, ജസ്റ്റിൻ ജോസഫ്, അലൻ.സി.രാജു, അലൻ ജീവൻ, മിന്നാ ഡിജോ ,അമിത ജോൺസൺ, ശ്വാം കൃഷ്ണ, ജിനി ജോർജ്, അനുശ്രീ സത്യൻ എന്നിവരെയാണ് വായനശാല ഭാരവാഹികൾ വീടുകൾ സന്ദർശിച്ച് അനുമോദിച്ചത്.
ഇക്കഴിഞ്ഞ ദിവസം വിവാഹിതയായ പ്രതിഭാ നഗറിലെ മനോഹരൻ - ശ്രീജ ദമ്പതികളുടെ മകൾ രേവതി വിവാഹാനന്തരമുള്ള ചടങ്ങിന്റെ ഭാഗമായി ഭർത്താവ് നിധിൻ കാങ്കോലിനൊപ്പം പ്രതിഭാ നഗറിലെ സ്വന്തം വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് വായനശാല പ്രവർത്തകർ വിവാഹ സമ്മാനവുമായി എത്തി അനുമോദനത്തിന് തുടക്കം കുറിച്ചത്.
വായനശാല പ്രസിഡന്റ് എ ആർ രാജുവിന്റെ അധ്യക്ഷതയിൽ കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ സ്നേഹോപഹാരം നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാ വീടുകളും സന്ദർശിച്ച് വിജയികളെ അനമോദിച്ച് ഉപഹാര വിതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കാൽ, ഗിരീഷ് കാരാട്ട്, അശ്വിൻ രാജ്.പി, രേവതി മനോഹരൻ എന്നിവർ പ്രസംഗിച്ചു. വായനശാലാ സെക്രട്ടറി സി.രതീഷ് സ്വാഗതവും, പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3