ഇരു വൃക്കകളും തകരാറിലായ ചോയ്യങ്കോട്ടെ ബാലനും കുടുംബവും സുമനസ്സുകളുടെ കാരുണ്യം തേടുന്നു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, July 23, 2020

ഇരു വൃക്കകളും തകരാറിലായ ചോയ്യങ്കോട്ടെ ബാലനും കുടുംബവും സുമനസ്സുകളുടെ കാരുണ്യം തേടുന്നു

നീലേശ്വരം: ചോയ്യംകോട് ചൂരിപ്പാറയിൽ താമസിക്കുന്ന കൂവാറ്റി കോട്ടക്കുന്ന് പാലക്കിൽ മാധവിയുടെ മകൻ ചോയ്യംകോട് ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളി പാലക്കിൽ ബാലൻ ഇരു വൃക്ക കളും തകരാറിലായി ചികിത്സയിലാണ്. ഇപ്പോൾ ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്യുന്ന ഘട്ടത്തിലാണുള്ളത്.

ഖാദി തൊഴിലാളി യായ ഭാര്യ ഷീജയും, എളേരിത്തട്ട് ഗവണ്മെന്റ് കോളേജിലെ അവസാനവർഷ  ബിരുദ വിദ്യാർത്ഥിനി യായ ആതിരയും ചായ്യോത്ത് ജി എച്ച് എസ് എസിലെ 4 -)0 ക്ലാസ്സ്‌ വിദ്യാർത്ഥി ആദിദേവും ഉൾപ്പെടുന്ന ഈ നിർധന കുടുംബത്തിന്  തുടർ ചികിത്സയും മറ്റും താങ്ങാവുന്നതിനുമപ്പുറമാണ്. ഓട്ടോ ഓടിച്‌ ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തിലൂടെ ഇതുവരെയുള്ള ചികിത്സ നടത്തിയ ബാലൻ ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റാത്ത അവസ്ഥ യിലുമാണ്. ഭാര്യ ഷീജക്കും ജോലിക്ക് പോകുവാൻ കഴിയാത്ത സാഹചര്യമാണ്.

കിഡ്നി മാറ്റിവെക്കുന്നതിനും തുടർ ചികിത്സയ്ക്കും മറ്റുമായി ഏകദേശം 40 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കുടുംബത്തിന്റ ഈ ദയനീയ സ്ഥിതി മനസിലാക്കി പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളി സുഹൃത്തുക്കളും ചേർന്ന് കിഡ്നി മാറ്റിവെക്കുന്നതുൾപ്പെടെയുള്ള തുടർ ചികിത്സയ്ക്ക് സഹായ ഹസ്തം ഒരുക്കുന്നതിനായി കമ്മിറ്റി രൂപീകരിച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലന്റെ ഭാര്യ ഷീജ കെ യുടെ പേരിൽ വിജയ ബാങ്ക് നീലേശ്വരം ശാഖയിൽ 208801012000438(IFSC കോഡ് VIJB0002088)നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ഈ നിർധന കുടുംബത്ത സഹായിക്കാൻ എല്ലാ സുമനസ്സുകളും ഭാഗവാക്കാകണമെന്ന് പാലക്കീൽ ബാലൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

No comments:

Post a Comment

Post Bottom Ad

1 3