അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫർസാന കെ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, July 19, 2020

അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫർസാന കെ

കാഞ്ഞങ്ങാട് : കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗണിലകപ്പെട്ട് സ്കൂളുകളും മദ്രസകളും തുറക്കാതെ വന്നപ്പോൾ ആ ഒഴിവ് ദിനങ്ങളെ അവിസ്മരണീയമാക്കി അറബിക് കാലിഗ്രാഫിയിലും ബോട്ടൽ ഡിസൈനിങ്ങിലും വിസ്മയം തീർക്കുകയാണ് സെൻ്റർ ചിത്താരിയിലെ വിദ്യാർത്ഥിനി ഫർസാന കെ. ഖുർആൻ അറബിക്ക് വചനങ്ങൾ, ആശംസ കാർഡുകൾ, കുപ്പികളിൽ വിവിധങ്ങളായ ഡിസൈനുകൾ  ഉൾപ്പടെ ഫർസാനാന്റെ കരവിരുതിൽ തെളിയുന്ന വിസ്മയങ്ങൾ ഏറെയാണ്.

മാതാപിതാക്കളും കുടുംബക്കാരും നൽകുന്ന പിന്തുണയും പ്രോത്സാഹനങ്ങളുമാണ് തന്റെ പ്രചോദനമെന്ന് ഫർസാന വെളിപ്പെടുത്തുന്നു. കുടുംബക്കാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടതനുസരിച്ച് അറബി പദങ്ങളുടെ പേരുകളും കാലികുപ്പിയിൽ വിവിധ തരത്തിലുള്ള ഡിസൈനുകളും കൂടി ചെയ്‌ത് നൽകുകയാണ് കലാവിരുതിൽ വിസ്‌മയം തീർക്കുന്ന ഈ കൊച്ചു കലാകാരി. വിദ്യാർത്ഥിനിയായ ഫർസാന
പെരിയ അബേദ്ക്കർ കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. സെന്റർ ചിത്താരിയിലെ  കളപ്പേരിൽ അബ്ദുല്ല കുട്ടിയുടെയും പി.പി മറിയയുടെയും മകളാണ് ഫർസാന.

No comments:

Post a Comment

Post Bottom Ad

1 3