ചെറുവത്തൂർ: കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ നിരവധി പരിപാടികളിൽ വിദ്യാർത്ഥികളായ ചാന്ദ്രയാത്രികർ താരങ്ങളായി. ബഹിരാകാശ യാത്രയുടെ അനുഭവങ്ങൾ കുട്ടികൾ ബഹിരാകാശ യാത്രികരുടെ വേഷത്തിൽ അവരവരുടെ വീട്ടിൽ നിന്ന് വീഡിയോ തയ്യാറാക്കി സ്ക്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. പ്രൈമറി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 10 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ചാന്ദ്ര ചിത്രരചനാ മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു. ശൂന്യാകാശ യാത്രയുടെ കഥാരചനാ മത്സരവും നടന്നു. ഇവ ചേർത്തു തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പ് പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ പ്രകാശനം ചെയ്തു.
സയൻസ് ക്ലബ്ബ് കൺവീനർ കെ സുജാത, പി.ആശ, എം ആർ അഞ്ജന, എം ഈശ്വരൻ നമ്പൂതിരി, രമേശൻ പുന്നത്തിരിയൻ, കെ. വത്സല, കെ കവിത, കെ കൃഷ്ണൻ, എം ദേവദാസ് തുടങ്ങിയവർ നേതൃത്വം നല്കി.
സയൻസ് ക്ലബ്ബ് കൺവീനർ കെ സുജാത, പി.ആശ, എം ആർ അഞ്ജന, എം ഈശ്വരൻ നമ്പൂതിരി, രമേശൻ പുന്നത്തിരിയൻ, കെ. വത്സല, കെ കവിത, കെ കൃഷ്ണൻ, എം ദേവദാസ് തുടങ്ങിയവർ നേതൃത്വം നല്കി.
No comments:
Post a Comment